സ്വാശ്രയ ഫീസ് വര്‍ധനവ്; മുഖ്യമന്ത്രിക്ക് ഡീന്‍കുര്യാക്കോസിന്റെ തുറന്നകത്ത്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നിലപാട് സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതി ഭരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെ മുതലാളിത്ത താല്‍പര്യമാണെന്നും സ്വകാര്യ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ഒത്തുകളിക്കയാണെന്നും ഇതു ജനങ്ങള്‍ക്കുവേണ്ടി തിരുത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി.
ഫീസും തലവരിയും ക്രമാതീതമായി വര്‍ധിപ്പിച്ചത് ഒരു സൊമാലിയന്‍കൊള്ള തന്നെയല്ലേയെന്നു കത്തില്‍ ചോദിക്കുന്നു. സൊമാലിയയില്‍ ഗവണ്‍മെന്റ് കടല്‍ ക്കൊള്ളക്കാര്‍ക്കു കൊള്ളയടിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും അതിന്റെ വിഹിതം കൈപ്പറ്റുകയും ചെയ്യുന്നതുപോലെ ,കേരളത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എം.ബി. ബി. എസ്. സീറ്റിന്റെപേരില്‍ സ്വകാര്യ മുതലാളിമാര്‍ക്കു കൊള്ളയടിക്കാനുള്ള അവസരമൊരുക്കി അതിന്റെ വിഹിതം കൈപ്പറ്റുന്നുവെന്നു ജനങ്ങള്‍ സംശയിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."