അസീസിയ ചെയര്‍മാന്റെ വീടിന് നേരെയുള്ള ആക്രമണം നിയമവാഴ്ചയോടുള്ള വെല്ലുവിളി: ഉമ്മന്‍ചാണ്ടി
കൊല്ലം: വീടിന് അകത്തു കയറി അക്രമിക്കുകയെന്നത് നിയമവാഴ്ച വരണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ ആളുകളേയും ഭയപ്പെടുത്തുന്ന സ്ഥിതിവീശേഷമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീട് കയറി യുള്ള ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മീയ്യണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അബ്ദുല്‍ അസീസിനേയും കുടുംബത്തേയും ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടില്‍ കയറി ആക്രമിക്കുക എന്നത് ഒരും തരത്തിലും ന്യായീകരിക്കാനാവാത്തതാണ്.ഇക്കാര്യത്തില്‍ നീതിപൂര്‍വമായ നടപടി പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നതാണ് തന്റെ അഭിപ്രായമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.മുന്‍ മന്ത്രി കെ.സി ജോസഫ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊല്ലം കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എ.കെ ഹഫീസ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ സൂരജ് രവി, ജര്‍മിയാസ് എന്നിവര്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.
ഭരണത്തിന്റെ
അഹങ്കാരം:
കൊടിക്കുന്നില്‍
കൊല്ലം: ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
മെഡിക്കല്‍ കോളജിലെ തൊഴില്‍ പ്രശ്‌നം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പരിഹരിക്കുകയോ ലേബര്‍ ഓഫിസുമായി ബന്ധപ്പെട്ട് പരിഹരിക്കുകയോ ചെയ്യുന്നതിന് പകരം ചെയര്‍മാന്റെ വീട്ടില്‍ കടന്നുകയറി ചെയര്‍മാനേയും മക്കളേയും മര്‍ദ്ദിച്ചത് ഭരണത്തിന്റെ അഹങ്കാരത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.അക്രമികളെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ച ജില്ലാ സെക്രട്ടറിയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
പ്രതികളെ അറസ്റ്റ്
ചെയ്യണം: ജമാഅത്ത് ഫെഡറേഷന്‍
കൊട്ടിയം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജമാഅത്ത് ഫെഡറേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ആസാദ് റഹിമും സെക്രട്ടറി കണ്ണനല്ലൂര്‍ നിസാമുദ്ദീനും ആവശ്യപ്പെട്ടു. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്നും അവര്‍ പറഞ്ഞു.
നിക്ഷ്പക്ഷ
അന്വേഷണം വേണം: കെ.എം.വൈ.എഫ്
കൊല്ലം: സംഭവത്തില്‍ രാഷ്ട്രീയം നോക്കാതെ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിന് സര്‍ക്കാര്‍ ജാഗ്രത കാട്ടണമെന്ന് ആശുപത്രിയില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച കെ.എം.വൈ.എഫ് സംസ്ഥാന പ്രതിനിധിസംഘം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ . ഇന്ന് വൈകീട്ട് കൊല്ലം കര്‍ബലാ ഹാളില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, ഭാരവാഹികളായ ജെ എം നാസറുദ്ദീന്‍ തേവലക്കര, ഉമയനല്ലൂര്‍ ഷാഹുല്‍ ഹമീദ് മൗലവി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സന്ദര്‍ശനം നടത്തിയത്.
ആസൂത്രിതം:
പി.ഡി.പി
കൊല്ലം: സംഭവം ആസൂത്രിതമാണെന്നും പിന്നില്‍ പിന്നില്‍ ന്യൂനപക്ഷ വിരുദ്ധതയുണ്ടെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ. ന്യൂനപക്ഷ വോട്ടുകള്‍ വാങ്ങി അധികാരത്തില്‍ കയറിയ പിണറായി സര്‍ക്കാര്‍ ന്യൂനപക്ഷവേട്ടക്കാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് പി.ഡി.പി സംസ്ഥാന കമ്മിറ്റി ആവിശ്യപ്പെട്ടു. ബെന്‍സിഗര്‍ ഈശുപത്രിയില്‍ കഴിയുന്ന അബ്ദുല്‍ അസീസിനെയും കുടുംബത്തെയും പാര്‍ട്ടി പ്രതിനിധി സംഘം മൈലക്കാട് ഷാ, സുനില്‍ ഷാ, ചമ്പല്‍ അഷ്‌റഫ്, മുഹമ്മദ് ഷെഫീക്ക് എന്നിവര്‍ സന്ദര്‍ശിച്ചു.
നീതി ലഭ്യമാക്കണം: എം.ഇ.എസ്
കൊല്ലം: എം.ഇ.എസ് അംഗവും അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാനുമായ എം അബ്ദുല്‍ അസീസിനും കുടുംബത്തിനും സര്‍ക്കാര്‍ നീതിയും സംരക്ഷണവും ഉറപ്പ് നല്‍കണമെന്ന് എം.ഇ.എസ് താലൂക്ക് കമ്മിറ്റി അഭ്യര്‍ഥിച്ചു.
മാനേജ്‌മെന്റിന് തൊഴില്‍ പ്രശ്‌നങ്ങളും സമരമുഖങ്ങളും സര്‍വ്വസാധാരണയാണെങ്കിലും സ്ഥാപനത്തില്‍ നിന്ന് കിലോ മീറ്ററുകളോളം അകലെയുള്ള കുടുംബം അക്രമിക്കപ്പെടുന്ന അവസ്ഥ അപലപനീയമാണ്. നിയമനടപടികള്‍ സ്വീകരിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഉത്കണ്ഠ ഒഴിവാക്കണമെന്നും എം.ഇ.എസ് അഭ്യാര്‍ഥിച്ചു. എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ ലബ്ബയുടെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ കമറുസ്സമാന്‍, കണ്ണനല്ലൂര്‍ നിസാം, കെ ഷാജഹാന്‍, എം ഇബ്രാഹീംകുട്ടി, ജെ മുഹമ്മദ് അസ്‌ലം,എന്നിവര്‍ ആശുപത്രിയിലെത്തി അബ്ദുല്‍ അസീസിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."