HOME
DETAILS
MAL
സി.പി.എം നേതാവിനെതിരേ പാര്‍ട്ടി നടപടി
backup
September 25 2016 | 20:09 PM
നെടുമങ്ങാട്: അശ്ലീല സ്വഭാവത്തെ തുടര്‍ന്ന് സി.പി.എം പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി നടപടി. സി.പി.എം വിതുര ഏരിയ കമ്മിറ്റിയംഗവും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നയാളെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്.കഴിഞ്ഞ ദിവസം ചേര്‍ന്ന വിതുര ഏരിയകമ്മിറ്റിയുടേതാണ് തീരുമാനം.
കഴിഞ്ഞ 17ന് പാലോട് നിന്നും വിതുരയിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ വച്ച് ഇയാള്‍ സഹയാത്രികനോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി.അടുത്ത ഏരിയ കമ്മിറ്റി ഈ സംഭവം ചര്‍ച്ച ചെയ്യുകയും ആരോപണ വിധേയനായ അംഗത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയുമായിരുന്നു. പുതിയ ഗവണ്മെന്റ് ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍ ഇയാള്‍ക്ക് അതില്‍ അംഗത്വവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."