HOME
DETAILS
MAL
അപേക്ഷാ തീയതി നീട്ടണമെന്നാവശ്യം
backup
September 25 2016 | 20:09 PM
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കുമുള്ള ഭവനപദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണമെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്. നിലവില്‍ ഈ മാസം 30 വരെ മാത്രമേ അപേക്ഷിക്കാനാകൂ.
എന്നാല്‍ ഓണാവധിമൂലം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നും വില്ലേജ് ഓഫിസുകളില്‍ നിന്നും അപേക്ഷകര്‍ക്കു ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ നിശ്ചിത തീയതിക്കകം ലഭിക്കാനിടയില്ല. അതിനാല്‍ അപേക്ഷാ തീയതി നീട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."