എഴുകോണ്‍ പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷം തടഞ്ഞുവച്ചു
എഴുകോണ്‍: ഫണ്ട് വിഹിതത്തില്‍ പക്ഷപാതം കാട്ടിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ എഴുകോണ്‍ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു. പഞ്ചായത്ത് സമിതിയില്‍ വാര്‍ഡുകള്‍ക്ക് ഫണ്ട് വീതംവച്ചതില്‍ സെക്രട്ടറി ഏകപക്ഷീയമായ തീരുമാനമാണ് കൈക്കൊണ്ടതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങളാണ് സെക്രട്ടറിയെ ഉപരോധിച്ചത്.
പഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിച്ച ആകെ തുകയില്‍ ക്രമക്കേട് ഉണ്ടെന്നും പ്രതിപക്ഷ അംഗങ്ങളായ പാറക്കടവ് ഷറഫ്, കനകദാസ്, അലക്‌സ് വര്‍ഗ്ഗീസ്, ബാബു മണിയനാംകുന്ന്, രേഖ ഉലാസ്, ശോശാമ രാജന്‍ എന്നിവര്‍ ആരോപിച്ചു.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2016-17 വര്‍ഷത്തെ പദ്ധതികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നിയമാനുസ്രിതമായി പൂര്‍ത്തിയാക്കിയാണ് അന്തിമ പദ്ധതിക്ക് രൂപം നല്‍കിയത്.
എല്ലാ വര്‍ഡിനും തുല്യമായി ഫണ്ട് അനുവദിക്കാന്‍ കഴിയില്ല. വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് കമ്മിറ്റി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഫണ്ട് അനുവദിച്ചത്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചതെന്ന് ഭരണപക്ഷ അംഗങ്ങള്‍ പറഞ്ഞു.
വൈകിട്ട് അഞ്ച് മണിയോടെ പൊലിസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ നീതി നിഷേധത്തിനും പഞ്ചായത്ത് സെക്രട്ടറിയുടെ പക്ഷപാത നടപടിക്കും എതിരെ ഡി.ഡി.പി, ഡി.പി.സി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും പഞ്ചയത്ത് ഓഫിസ് ഉപരോധം അടക്കമുള്ള സമരവുമായി മുന്നോട്ട് പോകുമെന്നും കെ മധുലാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."