സനൂജ വധം: പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
കരുനാഗപ്പള്ളി: സനൂജാ കൊലക്കേസിലെ പ്രതി കുലശേഖരപുരം കടത്തൂര്‍ സ്റ്റേഡിയത്തില്‍ തൈക്കൂട്ടത്ത് വീട്ടില്‍ അബദുല്‍ സലീമിന്റെ നാല് ദിവസത്തെ പൊലിസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ഇയാളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ളിവില്‍ കഴിഞ്ഞിരുന്ന കുറ്റാലം, തമിഴ്‌നാട്ടിലെ മറ്റ് ചില സ്ഥലങ്ങള്‍, കൊല നടത്തിയ വീട് തുടങ്ങിയ ഇടങ്ങളില്‍ ഇയാളെയെത്തിച്ച് പൊലിസ്‌തെളിവെടുപ്പ് നടത്തിയിരുന്നു.സി.ഐ അനില്‍കുമാര്‍, എസ്.ഐ രാഗേഷ്, എ.എസ്.ഐമാരായ രാജശേഖരന്‍, മദന്‍, രാധാകൃഷ്ണന്‍ തുടങ്ങിയ പൊലിസ് സംഘത്തിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശ്ശേരില്‍ അബദുല്‍ സമദ് സീനത്ത് ദമ്പതികളുടെ മകള്‍ സനൂജയെ ജൂലൈ ആറ് ചെറിയ പെരുന്നാള്‍ ദിവസമാണ് ഭര്‍ത്താവായ അബ്ല്ദുല്‍സലിം കൊലപ്പെടുത്തിയത്. ശേഷം ഒളിവില്‍ പോയ ഇയാള്‍ കഴിഞ്ഞ പന്ത്രണ്ടിനാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."