അറവുമാലിന്യ നിക്ഷേപം വ്യാപകം; പത്തനാപുരം പകര്‍ച്ചവ്യാധി ഭീഷണിയില്‍
പത്തനാപുരം: റോഡരികില്‍ അറവ് മാലിന്യ നിക്ഷേപം പതിവായതോടെ പത്തനാപുരം പകര്‍ച്ചവ്യാധി ഭീഷണിയിലായി.
ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ സമീപത്തെ ജനവാസ മേഖലയില്‍ താമസം ദുഷ്‌കരമായ സ്ഥിതിയാണ്. മാരക രോഗങ്ങള്‍ വ്യാപകമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. പരാതികള്‍ വ്യാപകമായിട്ടും ത്രിതല പഞ്ചായത്ത് അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല.മേഖലയിലെ അനധികൃത അറവുശാലകള്‍ക്ക് ഇവര്‍ ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം പത്തനാപുരം നെടുംമ്പറമ്പില്‍ അറവ് മാലിന്യം നിക്ഷേപിക്കാനെത്തിയ സംഘത്തെ നാട്ടുകാര്‍ പതിയിരുന്ന് പിടികൂടി പൊലിസിന് കൈമാറിയിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവത്രേ.
നെടുംമ്പറമ്പ്, ഇടത്തറ, കുണ്ടയം, പത്തനാപുരം, കാര്യറ എന്നിവിടങ്ങളില്‍ അനധികൃത അറവ് ശാലകളും മാംസവിപണന കേന്ദ്രങ്ങളും സജീവമായിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. കൊല്ലം,പത്തനംതിട്ട ജില്ലകളിലേക്ക് മാംസം എത്തിക്കുന്നതും ഇവിടെ നിന്നാണ്. 2014 ല്‍ കശാപ്പ് നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിരോധനം നടപ്പാക്കാനാകില്ല.
നിലവില്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങളും പകര്‍ച്ച വ്യാധികളും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി നടപടികള്‍ വേണമെന്നാവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."