HOME
DETAILS

ഗാന്ധിജിയുടെ ചിന്താധാരകള്‍ക്ക് മങ്ങലേറ്റുവോ

  
backup
September 25 2016 | 20:09 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a7%e0%b4%be%e0%b4%b0%e0%b4%95

'ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യൂന്നതി' എന്ന മഹദ് സൂക്തത്തിനുയോജ്യമായി ജീവിച്ച ഒരു മനുഷ്യന്‍ ഇന്ത്യയിലുണ്ടായിരുന്നു- ഗാന്ധിജി. ഗാന്ധിജി വധിക്കപ്പെട്ട വ്യസനകരമായ വാര്‍ത്ത ശ്രവിച്ചപ്പോള്‍, ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ തന്റെ അനുശോചന സന്ദേശത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'ഒരു മഹാദീപം പൊലിഞ്ഞു. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ, ആര്‍ദ്രതയും ലാളിത്യവും മുഖമുദ്രയാക്കിയ, ഒരു മഹാത്മാവ് ഈ ഭൂമിയിലൂടെ ചവിട്ടിക്കടന്നു പോയെന്ന് വരുംതലമുറകള്‍ വിശ്വസിക്കുകയില്ല'. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ വാക്കുകളെ സാര്‍ഥമാക്കിയത് മറ്റാരുമല്ല. ഇന്ത്യക്കാരായ നാം തന്നെയാണ്. ഗാന്ധിജിയുടെ ഓര്‍മപ്പോലും നമുക്ക് അരോചകമായിക്കഴിഞ്ഞു! ബര്‍ണാഡ് ഷാ അഭിപ്രായപ്പെട്ടതുപോലെ,'എത്ര അപകടം നിറഞ്ഞ പ്രവൃത്തിയാണ്, ഒരു നല്ല മനുഷ്യനായി ജീവിക്കുകായെന്നത്' എന്ന സ്ഥിതിവിശേഷമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്.
വൈവിധ്യപൂര്‍ണ്ണമായിരുന്നു ഗാന്ധിജിയുടെ ജീവിതം. അതില്‍ ഏതെങ്കിലും ഒരു ഭാഗം തിരഞ്ഞെടുത്ത് അതാണ് ഏറ്റവും പ്രധാനമായതെന്ന് പറയാന്‍ പ്രയാസമാണ്. ഗാന്ധിജിയെ സുപ്രസിദ്ധനാക്കിയത് അദ്ദേഹം നയിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമാണ്. അത്രതന്നെ പ്രധാനമായിരുന്നു ഹിന്ദുക്കളിലെ അയിത്തം, മൃഗബലി, കാളിപൂജ തുടങ്ങിയ സാമൂഹിക അനാചാരങ്ങള്‍ക്കെതിരേ അദ്ദേഹം നയിച്ച സമരങ്ങളും. 2,000 വര്‍ഷത്തിലധികം കാലം തുടര്‍ന്നുപോന്ന ആചാരങ്ങളായിരുന്നു ഇവ. താഴ്ന്ന ജാതിക്കാരെന്നും ഉയര്‍ന്ന ജാതിക്കാരെന്നും നിശ്ചയിച്ച് നിലനിര്‍ത്തിപ്പോന്ന ഉച്ചനീചത്വ സമ്പ്രദായത്തില്‍ അധിഷ്ഠിതമായ സാമൂഹികാനാചാരങ്ങളോട് പട പൊരുതിയ ഗാന്ധിജി, ഹിന്ദുക്കള്‍ക്കും അഹിന്ദുക്കള്‍ക്കും ഇന്ത്യയില്‍ എല്ലാ അവകാശങ്ങളും തുല്യമായിരിക്കണമെന്നും വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഈ നയമാണ് ഇന്ത്യക്കാര്‍ ഒരു ദേശീയ ജനവിഭാഗമായിത്തീരാന്‍ കാരണമായത്. പഞ്ചാബി, ബംഗാളി, ഗുജറാത്തി, മറാഠി, മലയാളി, തെലുങ്കന്‍, തമിഴന്‍ എന്നിങ്ങനെയുള്ള സങ്കുചിത ചിന്തകളുമായി കഴിഞ്ഞിരുന്ന ജനസഞ്ചയങ്ങളില്‍ 'നാം ഒന്ന്' എന്ന ദേശീയ വികാരമുണര്‍ത്താന്‍ സ്വാതന്ത്ര്യ സമരത്തിന് സാധിച്ചു. അതുകൊണ്ടാണ് 600 ലധികം നാട്ടുരാജ്യങ്ങളെ സ്വാതന്ത്ര്യ ലബ്ധിയെത്തുടര്‍ന്ന് ഇന്ത്യായൂനിയനില്‍ ലയിപ്പിക്കാന്‍ നിഷ്പ്രയാസം സാധിച്ചത്.
ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ എന്ന രാഷ്ട്രത്തിന് ജന്മം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഗണ്യമായ ഒരു വിഭാഗം വിഭജനത്തെ അനുകൂലിക്കുകയാണ് ചെയ്തത്. അധികാരത്തിലെത്താനുള്ള ആര്‍ത്തി അവരെ അത്രയധികം കീഴ്‌പ്പെടുത്തിയിരുന്നു. ഈ നിലപാട് ഗാന്ധിജിയെ വളരെയേറെ ഖിന്നനാക്കി. സ്വാതന്ത്ര്യസമ്പാദത്തിനു ശേഷം കോണ്‍ഗ്രസ് തികച്ചും ജനസേവനത്തില്‍ മാത്രം ഏര്‍പ്പെടുന്ന ഒരു രാഷ്ട്രീയേതര സംഘടനയായി (ലോക സഹായ സംഘം) രൂപം മാറേണ്ടതാണെന്ന് ഗാന്ധിജി നിര്‍ദേശിച്ചു. ഈ നിര്‍ദേശവും കോണ്‍ഗ്രസ് നേതാക്കന്മാര്‍ തിരസ്‌കരിച്ചു. രാഷ്ട്രീയാധികാരം സമ്പാദിക്കുന്നതിനുവേണ്ടി ദീര്‍ഘകാലം സമരം ചെയ്ത ഒരു സംഘടന അതിനു പുതിയതായി ലഭിച്ച രാഷ്ട്രീയാധികാരം രാഷ്ട്ര താല്‍പര്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാതെ സ്വയം നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വാദിച്ചത്. ഇവിടേയും ഗാന്ധിജി ആശയപരമായി ഒറ്റപ്പെട്ടു.
1947 വരെ തന്റെ സഹപ്രവര്‍ത്തകരായിരുന്ന നെഹ്‌റുവും പട്ടേലും ആസാദും ഇന്ത്യയ്ക്കു ലഭിച്ച സ്വാതന്ത്ര്യത്തെ ഉപയോഗിച്ചുകൊണ്ട് അതിന്റെ ഭരണനടപടികളില്‍ ഏര്‍പ്പെട്ടപ്പോള്‍ ഗാന്ധിജി ഇന്ത്യയുടെ ഐക്യത്തിനും രാഷ്ട്രീയ ഭദ്രതയ്ക്കും തടസ്സമാകുന്ന മറ്റൊരു ശത്രുവിനെ കണ്ടെത്തി. ഹിന്ദു സാമുദായികത്വമനോഭാവമായിരുന്നു അത്. തന്റെ ജീവിതത്തിലെ ബാക്കിയുള്ള ഭാഗങ്ങള്‍ അതിനോടു സമരം ചെയ്യുവാന്‍ വേണ്ടി ഉപയോഗിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനോടു സമരം ചെയ്യുവാന്‍ പൊതു ജീവിതത്തില്‍ ഇറങ്ങി.
സ്ത്രീ വിമോചനം, മദ്യനിരോധനം, ജാതിനിഷേധം, ഗ്രാമോദ്ധാരണം, അടിസ്ഥാന വിദ്യാഭ്യാസം, മതസാഹോദര്യം, വികസനം, ഹരിജന-ഗിരിജന ക്ഷേമാസൂത്രണം തുടങ്ങിയ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളിലെല്ലാം ഗാന്ധിജി തന്റേതായ ഒരു ശൈലിയും സമീപനവും പുലര്‍ത്തിയിരുന്നു. ഭരണാധികാരികളുടെ ആഢംബര സ്വഭാവം അദ്ദേഹത്തെ പലപ്പോഴും വേദനിപ്പിച്ചു. ദരിദ്ര ജനകോടികളുടെ മോചനത്തിലും അവരുടെ പുരോഗതിയിലും സ്വയം സമര്‍പ്പിതമാണ് ഗാന്ധിയന്‍ ജീവിതം. രാജ്യത്തെ അര്‍ധ പട്ടിണിക്കാരായ ദരിദ്ര നാരായണന്മാര്‍ക്ക് ഉപയുക്തമാകുന്ന വികസനമാണ് നടപ്പാക്കേണ്ടതെന്നും അതല്ലെങ്കില്‍ ഈ നയം ഉപേക്ഷിക്കണമെന്നുമാണ് ഗാന്ധിജി ഉപദേശിച്ചിട്ടുള്ളത്. എന്നാല്‍ ഭരണാധികാരികള്‍ ഭൂരിപക്ഷക്കാരായ സാധാരണക്കാരെ തീരേ അവഗണിക്കുകയാണ് ചെയ്യുന്നത്. കേവല ന്യൂനപക്ഷമായ അധീശ വര്‍ഗത്തിന്റെ സാമ്പത്തിക മേധാവിത്വവും സാംസ്‌കാരിക ജീര്‍ണതകളുമാണ് ഇവിടെ പുഷ്ടിപ്പെടുത്തുന്നത്. പുത്തന്‍ സാമ്പത്തിക നയങ്ങളും ആഗോളവല്‍ക്കരണവും ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ മതേതരത്വ വീക്ഷണം ഒരു തത്വശാസ്ത്രമായി വികസിപ്പിച്ചത് ഗാന്ധിജിയാണ്. മതത്തെ നിഷേധിക്കാതെ മതസമന്വയമെന്ന സമീപനത്തെ ഉദാത്ത വല്‍ക്കരിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. ഇന്ത്യന്‍ ഭരണഘടനയില്‍ ഈ ആശയം കയറിപ്പറ്റിയതുതന്നെ ഗാന്ധിയന്‍ ചിന്തകളുടെ തിളക്കത്തിലാകാം. ഇന്ത്യ ഒരു മത നിരപേക്ഷ രാഷ്ട്രമാണെന്ന ആശയം സ്വീകരിച്ചത് സ്വാതന്ത്ര്യസമരത്തിന്റെ മൂല്യം ഉള്‍ക്കൊണ്ടുകൂടിയാണ്. പക്ഷേ എന്തു ഫലം? ഇന്ന്, ഭരണകൂടം തന്നെ പ്രസ്തുത ആശയത്തെ കപടമതേതരത്വമെന്ന് മുദ്രകുത്തി മതവല്‍ക്കരണത്തിന് അഴിഞ്ഞാടാന്‍ അനുവാദം നല്‍കുകയാണ്. മതസാഹോദര്യത്തിന്റേയും സഹിഷ്ണുതയുടേയും തദ്വാരാ മതേതരത്തിന്റേയും ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ ചിന്താധാരകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago