സി.പി.എം അക്രമം'ആഹൂതി'യിലൂടെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കും
കോഴിക്കോട്: കേരളത്തില്‍ സി.പി.എമ്മില്‍ നിന്നും നേരിടുന്ന അക്രമങ്ങള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സജീവശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വിജയം. സി.പി.എം അക്രമരാഷ്ട്രീയം ഇനി ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനുള്ള തീരുമാനം ഇതാണ് സൂചിപ്പിക്കുന്നത്.
ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സി.പി.എമ്മിനെതിരേ ആഞ്ഞടിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി സി.പി.എം അക്രമത്തിനെതിരായുള്ള ദേശീയ പ്രചാരണത്തിനാണ് തുടക്കമിട്ടത്. ദേശീയ കൗണ്‍സിലിന്റെ ഭാഗമായി സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം ചൂണ്ടിക്കാട്ടി 'ആഹൂതി' എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ഇത് ദേശീയ തലത്തില്‍ വിതരണം ചെയ്യാനാണ് ബി.ജെ.പിയുടെ നീക്കം. 1969-മുതലുള്ള അക്രമരാഷ്ട്രീയമാണ് ഈ പുസ്തകത്തിലുള്ളത്. ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ 2016 സെപ്റ്റംബര്‍ മൂന്നിന് കണ്ണൂരില്‍ കൊലചെയ്യപ്പെട്ട വിനീഷ് ഉള്‍പ്പെടെയുള്ളവരുടെ ഫോട്ടോകളും അക്രമരാഷ്ട്രിയം തുറന്നുകാട്ടുന്ന ചിത്രങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."