കവര്‍ച്ചാ കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് രക്ഷപ്പെട്ടു
കാസര്‍കോട്: കവര്‍ച്ചാ കേസില്‍ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് രക്ഷപ്പെട്ടു. ഹൊസങ്കടിയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് പൊലിസ് കസ്റ്റഡിയില്‍ നിന്നും കടന്നുകളഞ്ഞത്. എ.ആര് ക്യാംപിലെ പൊലിസ് ക്ലബില്‍ നിന്നാണ് യുവാവ് രക്ഷപ്പെട്ടത്. എ.ആര് ക്യാംപില്‍ നിന്നും ഒരാള്‍ ചാടിപ്പോയതായി ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ് വ്യക്തമാക്കിയെങ്കിലും രക്ഷപ്പെട്ടയാള്‍ കേസില്‍ പ്രതിയാണോയെന്ന് പറയാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്പതിനു ഹൊസങ്കടിയിലെ രവീന്ദ്രനാഥ ഷെട്ടിയുടെ വീട്ടില്‍ മുഖംമൂടി സംഘം കവര്‍ച്ച നടത്തിയിരുന്നു. 30 പവനും 30,000 രൂപയും റിറ്റ്സ് കാറും മോഷണം പോയ സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനായാണ് പൊലിസ് ഓട്ടോറിക്ഷാ ഡ്രൈവറെ വിളിച്ചു വരുത്തിയതെന്നാണ് സൂചന. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടയിലാണ് കാവല്‍ നിന്നിരുന്ന പൊലിസുകാരുടെ കണ്ണുവെട്ടിച്ച് യുവാവ് രക്ഷപ്പെട്ടത്. മോഷ്ടിച്ച കാര്‍ പണമ്പൂര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍കോളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് യുവാവിനെ കാണാതായത്. പൊലിസ് സംഘം യുവാവിന് വേണ്ടി ഊര്‍ജിതമായി തിരച്ചില്‍ നടത്തി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."