പൊന്‍കുന്നത്ത് ബൈക്കപകടം: രണ്ടു പ്ലസ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
പൊന്‍കുന്നം: ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടു പ്ലസ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. പൊന്‍കുന്നം മൂലകുന്ന് പൈനാനിയില്‍ ദേവദാസ്-സാലി ദമ്പതികളുടെ ഏകമകന്‍ സനൂപ് (18), മുണ്ടക്കയം, ചാച്ചികവല പുതുപറമ്പില്‍ റഹീമിന്റെ മകന്‍ റസല്‍(18) എന്നിവരാണു മരിച്ചത്.
പൊന്‍കുന്നം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പൊന്‍കുന്നം-മണ്ണംപ്ലാവ് റോഡില്‍ മണക്കാട്ട് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പൊന്‍കുന്നത്തേക്കു വരികയായിരുന്ന ബൈക്കും എതിരേ വന്ന ടാറ്റാസുമോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
പരുക്കേറ്റ സനൂപിനെ ആദ്യം പൊന്‍കുന്നം പി.എന്‍.പി.എം ഹിന്ദു മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും റസലിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും എത്തിച്ചു.
പരുക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
സനൂപിന്റെ സംസ്‌കാരം വിദേശത്തുള്ള പിതാവ് ദേവദാസ് എത്തിയതിനു ശേഷം പിന്നീട്. റസലിന്റെ കബറടക്കം വരിക്കാനി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഇന്ന്. ഫാത്തിമയാണ് റസല്‍ റഹീമിന്റെ ഉമ്മ. സഹോദരി: റജില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."