HOME
DETAILS
MAL
പരമ്പര പൂര്‍ത്തിയാക്കാന്‍ വിന്‍ഡീസ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്
backup
April 23 2016 | 17:04 PM
മുംബൈ: 2014ല്‍ ഇന്ത്യയില്‍ പര്യടനം നടത്തിയ വെസ്റ്റിന്‍ഡീസ് ടീം പാതിവഴിയില്‍ പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ സംഭവത്തിലെ പ്രശ്ന പരിഹാരത്തിലെ വെളിപ്പെടുത്തലുകളുമായി ബി.സി.സി.ഐ. അന്നത്തെ ബി.സി.സി.ഐ കമ്മിറ്റികളിലുണ്ടായിരുന്നവര് 41.97 മില്യനാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് പിഴയിട്ടത്. എന്നാല്‍ പിന്നീട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ വിന്‍ഡീസ് ടീം 2017ല്‍ ഇന്ത്യയിലെത്തുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ വ്യക്തമാക്കി.
ഈ വ്യവസ്ഥ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് പിഴ വേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച് തീരുമാനമുണ്ടായതാണെന്നും ശശാങ്ക് മനോഹര്‍ പറഞ്ഞു. പരമ്പരയിലെ നാലാം മത്സരത്തിന് ശേഷമാണ് വേതന പ്രശ്നത്തെ തുടര്‍ന്ന് വിന്‍ഡീസ് നാട്ടിലേക്ക് മടങ്ങിയത്. പരമ്പരയില്‍ അഞ്ചു ഏകദിനങ്ങളും ഒരു ടി20യും മൂന്നു ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."