HOME
DETAILS
MAL
എല്ലാം ശരിയാകുമെന്നു പറഞ്ഞവര്‍ ജനങ്ങളെ കബളിപ്പിക്കരുത്: ഡോ. സൂസപാക്യം
backup
September 25 2016 | 21:09 PM
കണ്ണൂര്‍: എല്ലാം ശരിയാകും, കാണാത്തതു ലഭിക്കും എന്നൊക്ക വാഗ്ദാനം നല്‍കിയവര്‍ പിന്നോട്ടുപോയി ജനങ്ങളെ കബളിപ്പിക്കരുതെന്നു തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് റവ. ഡോ. സൂസപാക്യം.
കണ്ണൂരില്‍ നടക്കുന്ന കേരള ലത്തീന്‍ കത്തോലിക്കാ അല്‍മായ ശുശ്രൂഷാസംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലിരിക്കുന്നവര്‍ എല്ലാം ശരിയാക്കുമെന്നു പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിച്ചു.
ജനങ്ങള്‍ അതു വിശ്വസിച്ചതു കൊണ്ടാണ് അവര്‍ അധികാരത്തില്‍ വന്നത്. എല്ലാ വാഗ്ദാനവും ഒറ്റയടിയ്ക്കു നടപ്പാകില്ല.
അതുപോലെ മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനു സര്‍ക്കാര്‍ നടപടിയെടുക്കണം. മദ്യഉപയോഗം പൂര്‍ണമായും ഇല്ലാതാക്കണം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാടുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."