മാനുഷിക മൂല്യങ്ങള്‍ക്ക് വിലനല്‍കുന്ന ഡോക്ടര്‍മാര്‍ വളര്‍ന്നു വരണം: എം.ബി രാജേഷ് എം.പി
ചിറ്റൂര്‍: മാനുഷിക മൂല്ല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍ സമൂഹത്തില്‍ വളര്‍ന്ന് വരണമെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളജിന്റെ അഞ്ചാമത് ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടന നിര്‍ദേശിക്കുന്ന ശാസ്ത്രബോധം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള അറിവും വിജ്ഞാനവുമാണ് ഇന്ന് ലോകത്തിന് ആവശ്യം.
ആരോഗ്യ ശുശ്രൂഷ രംഗത്ത് ലാഭ ലക്ഷ്യം കൊണ്ടാവരുത് ഡോക്ടര്‍മാര്‍ സേവനം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്ത്തോപ്ലാസ്റ്റിക് സര്‍ജറി രംഗത്തെ പ്രശസ്തനായ ഡോ. രാജ സഭാപതി ചടങ്ങില്‍ മുഖ്യാതിഥിയായി. കെ കൃഷ്ണന്‍കുട്ടി എം.എല്‍.എ, കരുണ മെഡിക്കല്‍ കോളജ് ചെയര്മാന് പി.വി മുഹമ്മദ് ഹാരിസ്, സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, പ്രിന്‍സിപ്പല്‍ റിട്ട. മേജര്‍ ജനറല്‍ ഡോ. എം.എന്‍ ശ്രീറാം, മെഡിക്കല്‍ സൂപ്രണ്ട് ഡോ. റെയ്മണ്ട് രാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."