ഒന്‍പതു മാസമായി കര്‍ഷകര്‍ക്ക് പെന്‍ഷനില്ല
ചിറ്റൂര്‍: പട്ടഞ്ചേരി പെരുമാട്ടി കൃഷിഭവനുകളിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക പെന്‍ഷനോ സുസ്ഥിര കാര്‍ഷിക വികസന സബ്‌സിഡിയോ ഇതുവരെയായി കിട്ടിയിട്ടില്ല. ചിറ്റൂര്‍, കൊല്ലങ്കോട് ബ്ലോക്കില്‍ ഉള്‍പ്പെട്ട കൃഷിഭവനുകളില്‍ കഴിഞ്ഞ 2015 ഡിസംബര്‍ വരെയുള്ള പെന്‍ഷന്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇനി ഒന്‍പത് മാസത്തെ പെന്‍ഷന്‍ കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല.
കൂടാതെ സ്വന്തം വിത്തുപയോഗിച്ച് കൃഷിചെയ്തവര്‍ക്കും സബ്‌സിഡികള്‍ നല്‍കാന്‍ ഉത്തരവ് വന്നിട്ട് നാളുകളായിട്ടും, ഒരു രൂപപോലും കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. നെല്‍കര്‍ഷകര്‍ക്ക് കൃഷിയിറക്കനുള്ള വിത്തിനും, നിലമൊരുക്കുന്നതിനും ഉള്ള സഹായമാണിത്. ഇപ്പോള്‍ വിത്തിനുപുറമെ കൂട്ടായ ഞാറ്റടി തയ്യാറാക്കാനും കൃഷി ഉഴവിനും, ജൈവ കീടനിയന്ത്രണത്തിനും തോട്, ബണ്ട് നിര്‍മിച്ച് ജലപരിപാലനം യന്ത്രവല്‍ക്കരണം എന്നി ഉത്പാദന ഉപാധികള്‍ നടപ്പിലാക്കാനും ഫണ്ട് ഉപയോഗിക്കാം.
ഒരു ഹെക്റ്റര്‍ കൃഷിക്ക് 1500രൂപവീതമുള്ള സബ്‌സിഡിയാണ് ഇപ്പോഴും കര്‍ഷകര്‍ക്ക് ലഭിക്കാത്തത്. കര്‍ഷകര്‍ക്ക് 600 രൂപയാണ് നിലവിലെ കാര്‍ഷിക പെന്‍ഷന്‍.
കുടിശ്ശിക കാര്‍ഷിക പെന്‍ഷന്‍ നല്‍കാനുള്ള തുകയും ഉത്തരവും സര്‍ക്കാരില്‍നിന്നും ലഭിച്ചമുറയ്ക്ക് വിതരണം നടത്തുമെന്നും കൊല്ലങ്കോട് അസി. കൃഷി ഡയറക്ടര്‍ ഇ.എം. ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."