പാലക്കാട് ഐ.ഐ.ടി കെട്ടിടം: തറക്കല്ലിടല്‍ അടുത്തമാസം
കഞ്ചിക്കോട്: പാലക്കാട് ഐ.ഐ.ടി കെട്ടിടസമുച്ചയത്തിന്റെ തറക്കല്ലിടല്‍ അടുത്തമാസം നടക്കും. പ്രധാനപ്പെട്ട അക്കാദമിക് വിഭാഗം കെട്ടിടങ്ങളുടെയും ലാബ്, ഹോസ്റ്റല്‍ കെട്ടിടങ്ങളുടെയും രൂപരേഖയടങ്ങുന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. അടുത്തമാസം ആദ്യവാരം സ്ഥലം കൈമാറ്റം ചെയ്യാന്‍ കഴിയും.
ഐ.ഐ.ടി ഡയറക്ടര്‍ ഡോ.പി.ബി. സുനില്‍ സിവില്‍ എന്‍ജിനീയറിങ്. പ്രൊഫ. എം.എസ് മാത്യൂസ്, സി.പി.ഡബ്യു.ഡി ചീഫ് എന്‍ജിനീയര്‍ ഉണ്ണിക്കൃഷ്ണപ്പണിക്കര്‍, ചെന്നൈയിലെ ആര്‍ക്കിടെക്ട് ഇനിയന്‍, നെഹ്‌റുകോളജ് ഓഫ് ആര്‍ക്കിടെക്ടിലെ ഡോ. രാകേഷ്, തമിഴ്‌നാട്ടിലെ ആര്‍ക്കിടെക്ടായ ബെന്നി കുര്യാക്കോസ്, സി.പി.ഡബ്യു.ഡി ചീഫ് എന്‍ജിനീയര്‍ ആണ്ടി ഈശ്വരന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.
ഏറ്റെടുത്ത സ്ഥലം ചുറ്റുമതില്‍ കെട്ടിടം കൈമാറേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന്റേതാണ്. 22 കോടി രൂപയാണ് ചുറ്റുമതിലിന് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക പിന്നീട് ഐ.ഐ.ടി സംസ്ഥാന സര്‍ക്കാറിന് നല്‍കും. സ്ഥലം നല്‍കാന്‍ വൈമുഖ്യം പ്രകടിപ്പിച്ച മൂന്ന് സ്ഥലമുടമകളുടെ 22.18 ഏക്കര്‍ സ്ഥലമാണ് ഇനി ഏറ്റെടുക്കാനുള്ളത്.
വിലയുടെ കാര്യത്തിലുള്ള തര്‍ക്കമാണ് ഇതിനുകാരണം. ആധാരവിലയേക്കാള്‍ അഞ്ചിരട്ടി വാഗ്ദാനം ചെയ്തിട്ടും സ്ഥലമുടമകള്‍ വഴങ്ങുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചുറ്റുമതിലിന് പണമനുവദിക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നിരുന്നു. പാലക്കാട് ഐ.ഐ.ടിയെ പ്രതിനിധാനം ചെയ്ത് ഡയറക്ടര്‍ ഡോ.പി.ബി.സുനില്‍, അഡ്വസൈര്‍ ഉണ്ണി എന്നിവര്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."