ജര്‍മ്മന്‍ ഫുട്ബോളിന് ഇനി പുതിയ രാജാക്കന്മാര്; ബയേര്‍ ലെവര്കൂസന് ആദ്യ ബുന്ദസ് ലിഗ കിരീടം
ജര്‍മ്മനിയിലെ ഫസ്റ്റ് ടയര്‍ ഫുട്ബോള്‍ ലീഗായ ബുന്ദസ് ലിഗയില്‍ പുതിയ ചാംപ്യന്മാര് പിറന്നു.5 മത്സരങ്ങള്‍ ശേഷിക്കെ ബുന്ദസ് ലിഗയില്‍ തങ്ങളുടെ ആദ്യ കിരീടം നേടി ബയേര്‍ ലെവര്കൂസന് പുതുചരിത്രമെഴുതി. സ്പാനിഷ് പരിശീലകന് സാബി അലോണ്‍സോയുടെ കീഴില്‍ കളത്തിലിറങ്ങിയ ലെവര്കൂസണ് തോല്‍വിയറിയാതെയാണ് കിരീടം ഉറപ്പിച്ചത്.സ്വന്തം തട്ടകത്തില്‍ വെര്‍ഡെര്‍ ബ്രെമനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലെവര്കൂസന് ചരിത്രം തീര്‍ത്തത്.
മത്സരത്തിന്റെ സകല മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ലെവര്‍കൂസനായി ആദ്യം വിക്ടര്‍ ബോണിഫേസാണ് സ്കോര്‍ ചെയ്തത്.25ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. 60ാം മിനുറ്റില്‍ ഗ്രനിറ്റ് ഷാക്ക ലീഡുയര്‍ത്തി. 68, 83,90 മിനിറ്റുകളില്‍ ഹാട്രിക് നേടിയ ഫേ്ലാറിയന് വിര്‍ട്ട്സ് വിജയം രാജകീയമാക്കി.2011-12 സീസണില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ചാമ്പ്യന്മാരായ ശേഷം ലീഗിലെ 11 വര്‍ഷം നീണ്ട ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യത്തിന് കൂടിയാണ് അന്ത്യമാകുന്നത്. 29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബയേണ്‍ 63ഉം ലെവര്കൂസന്79ഉം പോയന്റാണുള്ളത്.കഴിഞ്ഞ സീസണില്‍ ആറാംസ്ഥാനത്തായിരുന്ന ലെവര്കൂസൻ ഈ സീസണിൽ അസാമാന്യ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."