ഒളിംപ്യനെ കണ്ടണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
മണ്ണാര്‍ക്കാട്: റിയോ ഒളിംപിക്സില്‍ പങ്കെടുത്ത താരത്ത കണ്ടണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. ഇന്ത്യക്കായി റിലേയില്‍ മല്‍സരിച്ച മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി കുഞ്ഞുമുഹമ്മദിനാണ് ദുരനുഭവം. മല്‍സരത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ താരത്തിന് ഒരു സ്വീകണം നല്കാന് പോലും അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
അധികൃതരുടെ ഭാഗത്തുനിന്നും ഒരു വിളിപോലുമുണ്ടണ്ടായിട്ടില്ലെന്ന് കുഞ്ഞുമുഹമ്മദ് പറഞ്ഞു. കൂടുതല്‍ കായിക പാരമ്പര്യവും കായികത്തെ സ്നേഹിക്കുന്ന ജില്ലയായ പാലക്കാട് ഇത്തരത്തിലുള്ള സമീപനം പ്രതീക്ഷിച്ചില്ലെന്നും താരം പറഞ്ഞു. റിയോയില്‍ മെഡല്‍ നേടിയ രണ്ടണ്ട് താരങ്ങള്‍ക്ക് വിവധ സര്‍ക്കാറുകളും സംഘടനകളും പാരിതോഷികങ്ങളും സമ്മാനങ്ങളും വാരിക്കോരി നല്‍കുമ്പോഴാണ് അധികൃതരുടെ അവഗണന. തിരിവനന്തപുരത്ത് നടന്ന ചടങ്ങില്‍ റിയോയില്‍ മെഡല്‍ നേടിയ സിന്ധുവിന് 50 ലക്ഷം രൂപയും വെങ്കലം നേടിയ സാക്ഷി മാലികിന് 25ലക്ഷം രൂപയും പരിശീലകര്‍ക്ക് 10 ലക്ഷം രൂപയും നല്‍കിയിരുന്നു. സ്വന്തം പഞ്ചായത്തായ കോട്ടോപ്പാടം പഞ്ചായത്തില്‍ നിന്നും സാമ്പത്തിക സഹായമൊന്നും ലഭിച്ചില്ലെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
2008 ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ചാത്തോളി ഹംസക്ക് സ്വന്തം പഞ്ചായത്തില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ധനസഹയം ലഭിച്ചിരുന്നു. അതേ സമയം കുഞ്ഞുമുഹമ്മദ് ജോലി ചെയ്യുന്ന ജബല്‍പൂര്‍ സൈനിക ക്യാംപില്‍ കുഞ്ഞുമുഹമ്മദിനും പരിശീലകന് മുഹമ്മദ് കുഞ്ഞിക്കും സ്വീകരണം ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."