കാറ്റിലും മഴയിലും വീട് തകര്‍ന്നു വീണു: വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ചെത്തല്ലൂര്‍: ശക്തമായി ഉണ്ടായ കാറ്റിലും മഴയിലും വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായിരക്ഷപ്പെട്ടു. ചെത്തല്ലൂര്ആനക്കുഴി വീട്ടില്‍ രാഘവ (69)ന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി ഭീകര ശബ്ദത്തോടെ ഇടിഞ്ഞ് തകര്‍ന്ന് വീണത് വര്‍ഷങ്ങളോളം പഴക്കമുള്ള വീടാണിത്.
മഴ പെയ്യുന്ന സമയത്ത് ഭാര്യ വല്‍സലയും മക്കളായ രശ്മി, രാകേഷ് എന്നിവരും അടുക്കള വാതിലിലൂടെ പുറത്തേക്ക് ഓടിയതിനാല്‍ പരുക്ക് ഏല്ക്കാതെ രക്ഷപ്പെട്ടു. വീട്ടുകാര്‍ സമീപത്തെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കന്നത്. ചെത്തല്ലൂര്‍ വില്ലേജ് ഓഫിസര്‍ കെ. ബാലകൃഷ്ണന്, അസിസ്റ്റന്റ് പി. അലി തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് പി.ടി കമറുല്‍ ലൈല, തച്ചനാട്ടുകര പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി. രാമന്‍കുട്ടി ഗുപ്തന് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൊത്തം അമ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."