HOME
DETAILS
MAL
നേത്ര ദാതാക്കളുടെ കുടുംബങ്ങളെ ആദരിച്ചു
backup
September 25 2016 | 22:09 PM
വടക്കാഞ്ചേരി: സെന്റ് ഫ്രാന്‍സീസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തില്‍ നേത്ര ദാതാക്കളുടെ കുടുംബങ്ങളെ ആദരിച്ചു. വിശുദ്ധ വിന്‍സന്റ്.ഡി.പോളിന്റേയും വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാമിന്റേയും സംയുക്ത തിരുനാളിനോടും സെന്റ് ഫ്രാന്‍സീസ് സേവിയേഴ്സ് കോണ്‍ഫറന്‍സിന്റെ അറുപത്തിയെട്ടാം വാര്‍ഷികാഘോഷത്തിന്റേയും ഭാഗമായിട്ടായിരുന്നു ആദരം.
ഇന്നലെ രാവിലെ ലദീഞ്ഞ്, ദിവ്യബലി, കാഴ്ച സമര്‍പ്പണം, നൊവേന എന്നിവക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ വച്ച് നടന്ന ആദര സമ്മേളനം വികാരി ഫാ. തോബിയാസ് ചാലക്കല്‍ ഉദ്ഘാടനം ചെയ്തു. റസില്‍ കുരിയാക്കോസ് അധ്യക്ഷനായി. അസിസ്റ്റന്റ് വികാരി ഫാ. സാജന് മാറോക്കി, സിസ്റ്റര്‍മാരായ റോസ്പോള്, അന്നലീസ, ത്രേസ്യാമ്മ ജോസ്, സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് സണ്ണി കൊള്ളന്നൂര്‍, ജോസ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."