HOME
DETAILS
MAL
വെളിയിട വിസര്‍ജ്യ വിമുക്ത പഞ്ചായത്തായി കടപ്പുറം
backup
September 25 2016 | 22:09 PM
ചാവക്കാട്: സമ്പൂര്‍ണ വെളിയിട വിസര്‍ജ്യ വിമുക്ത പഞ്ചായത്തായി കടപ്പുറത്തെ പ്രഖ്യാപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് അറിയിച്ചു.പഞ്ചായത്ത് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്ന 83 ശോച്യാലയങ്ങളുടേയും പണി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രഖ്യാപനം നടത്തിയതെന്ന് പ്രസിഡന്റ് അറിയിച്ചു.കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കന് കാഞ്ചന,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഷംസിയ തൗഫീഖ്, വി.എം മനാഫ്, കെ.ഡി വീരമണി മെമ്പര്‍മാരായ പി.വി ഉമ്മര്‍കുഞ്ഞി, പി.കെ ബഷീര്‍, അഷ്ക്കര്‍ അലി, നിത വിഷ്ണുപാല്, റസിയ അമ്പലത്ത് വീട്ടില്‍, ഷെരീഫ കുന്നുമ്മല്‍, ഷാലിമ സുബൈര്‍, റഫീഖ,ഷൈല മുഹമ്മദ്, അസി.സെക്രട്ടറി വി.എ ഉണ്ണികൃഷ്ണന്, ജീവനക്കാരായ സെറീന അലി, സിനോജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."