HOME
DETAILS
MAL
ഒരു ലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയില്‍
backup
September 25 2016 | 22:09 PM
തൃശൂര്‍: ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി തമിഴ്നാട് സ്വദേശി ബാലസുബ്രഹ്മണ്യത്തിനെ എക്സൈസ് പൊലിസ് അറസ്റ്റ് ചെയ്തു. പട്ടിക്കാട് ഭാഗത്തു നടത്തിയ വാഹനപരിശോധനക്കിടയിലാണ് ഇയാളെ എക്സൈസ് പൊലിസ് ഇന്‍സ്പെക്ടര്‍ സി.പത്മകുമാര്‍ പിടികൂടിയത്. 3000 പാക്കറ്റ് അടങ്ങുന്ന ഹാന്‍സ്, പാന്‍പരാഗ്, ബോംബെ തൗസന്റ് തുടങ്ങിയ പുകയില ഉല്പന്നങ്ങള് ഇയാളുടെ കൈവശം കണ്ടെത്തി. ഇവ ആഴ്ചയില്‍ രണ്ട് ദിവസം വീതം കേരളത്തിലെത്തിച്ച് വില്‍പ്പന നടത്താറുണ്ടെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്കി. തമിഴ്നാട്ടില്‍ നിന്ന് ഒരു പാക്കറ്റിന് അഞ്ച് രൂപ നല്കി വാങ്ങിയതിന് ശേഷം കേരളത്തിലെത്തിലെ കച്ചവടക്കാര്‍ക്ക് എട്ടു രൂപക്ക് വില്‍ക്കുകയാണ് പതിവ്. ഇതിന് അമ്പത് രൂപ വരെ വിലയിട്ടാണ് കേരളത്തില്‍ വിറ്റഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."