ജില്ലാ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പ്: പുല്‍പ്പിള്ളിക്ക് മികച്ച നേട്ടം
പുല്‍പ്പള്ളി: സബ്ജൂനിയര്‍, മിനി വിഭാഗങ്ങളുടെ ജില്ലാ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിക്കു ഉന്നത വിജയം. പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി ഗ്രൗണ്ടില്‍ നടന്ന ചാംപ്യന്‍ഷിപ്പ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷയായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എസ് ബാബു, ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്റ് വി.ആര്‍ ബാലന്‍, സെക്രട്ടറി കെ. രാജന്‍, കെ.എസ് സുചിത്ര, ടി. മണി, എം. സുനില്‍ കുമാര്‍, സി.യു ശങ്കരന്‍, ശിവകുമാര്‍, എം.ജെ കുര്യന്‍, പി.എസ് ഗിരീഷ് കുമാര്‍, ലത ഗോപിദാസ്, ശാന്ത വിജയന്‍, പി.വി വിനോദ് കുമാര്‍, എ.സി ഗംഗാധരന്‍ സംസാരിച്ചു.
ഇന്ത്യന്‍ റൗണ്ട് സബ് ജൂനിയര്‍ ബോയ്‌സില്‍ കെ.എസ് അഭിരാം, എ.ജി ശ്രീരാഗ്, ഭരത് കൃഷ്ണ(ആര്‍ച്ചറി അക്കാദമി), സബ് ജൂനിയര്‍ ഗേള്‍സില്‍ എ.ബി സൂര്യ (ആനേരി), വിദ്യാ ബാലക്യഷ്ണന്‍ (ആര്‍ച്ചറി അക്കാദമി), കെ.എല്‍ ആര്യ (ആനേരി). മിനി ബോയ്‌സില്‍ സജിത്ത് ബാബു, എബിന്‍ സജി (ആര്‍ച്ചറി അക്കാദമി), കിരണ്‍ സണ്ണി (മാനന്തവാടി), മിനി ഗേള്‍സില്‍ പി.ജെ മരിയ, മേഘന കൃഷ്ണ (ആര്‍ച്ചറി അക്കാദമി), റീകര്‍വ് റൗണ്ട് സബ് ജൂനിയര്‍ ഗേള്‍സില്‍ അക്ഷരദാസ്, അക്ഷയദാസ് (ആര്‍ച്ചറി അക്കാദമി). മിനി ബോയ്‌സില്‍ എ.വി സൂരജ് (ആര്‍ച്ചറി അക്കാദമി). കോംപൗണ്ട് റൗണ്ട് സബ് ജൂനിയര്‍ ബോയ്‌സില്‍ ശരണ്‍ മോഹന്‍ (ആര്‍ച്ചറി അക്കാദമി), സബ് ജൂനിയര്‍ ഗേള്‍സില്‍ അല്‍ഫോന്‍സ് തോമസ് (ആര്‍ച്ചറി അക്കാദമി), മിനി ഗേള്‍സില്‍ അജിന്‍ സജി (ആര്‍ച്ചറി അക്കാദമി) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്റ് വി.ആര്‍ ബാലന്‍, സെക്രട്ടറി കെ. രാജന്‍ എന്നിവര്‍ ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."