വന്യമൃഗ ശല്യം: തിരുനെല്ലിയില്‍ നശിച്ചത് 53 ഏക്കര്‍ നെല്‍കൃഷി
കാട്ടിക്കുളം: കാട്ടുപന്നികളുടെയും കാട്ടാനകളുടെയും അക്രമം രൂക്ഷമായ തിരുനെല്ലി പഞ്ചായത്തില്‍ രണ്ടാഴ്ചക്കിടെ വന്യമൃഗങ്ങള്‍ നശിപ്പിച്ചത് 53 ഏക്കര്‍ നെല്‍കൃഷി. ഏതാനും ദിവസത്തിനുള്ളില്‍ കതിരുകള്‍ പുറത്തുകടക്കാന്‍ പാകമായ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. അപ്പപ്പാറ, തൃശ്ശിലേരി, ചേകാടി, തോല്‍പ്പെട്ടി, ആക്കൊല്ലി, ബാഗേരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്.
ഉച്ചരമ്പള്ളി വിജയന്‍, തിമ്മപ്പന്‍, ഇടപ്പാടി സുരു, തൃശ്ശിലേരി വളപ്പില്‍ മൊയ്തു, സുരേഷ് എന്നിവരുടെ നെല്‍കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. വനം വകുപ്പിന്റെ പ്രതിരോധ മാര്‍ഗങ്ങളൊന്നും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നും പരാതിയുണ്ട്. ഒരേക്കര്‍ നെല്‍കൃഷിക്കു 5000 രൂപയെങ്കിലും ചെലവുണ്ടെന്നും കൃഷി നശിച്ചാല്‍ വനം വകുപ്പില്‍ നിന്നു ലഭിക്കുന്നത് ഏക്കറിനു 1500 രൂപയാണെന്നും കര്‍ഷകര്‍ പറയുന്നു. ഇതുകൊണ്ട് വായ്പ പോലും തിരിച്ചടക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."