വിദ്യാഭ്യാസ മുന്നേറ്റം പുരോഗതിക്കനിവാര്യം: കെ.ടി ഹംസ മുസ്ലിയാര്
സുല്‍ത്താന്‍ ബത്തേരി: ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മിക വിദ്യാഭ്യാസവും സംസ്കരണവുമുള്ള തലമുറ വളര്‍ന്ന് വരേണ്ടത് സമൂഹത്തിന്റെ പുരോഗതിക്കും സമുദായത്തിന്റെ വിശ്വസ്യതക്കും അനിവാര്യമാണന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി മേഖല സുന്നി മഹല്ല് ഫെഡറേഷന് സാരഥി സംഗമം ദാറുല്‍ ഉലൂം അറബിക് കോളജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് സ്വത്തുക്കള്‍ വഖ്ഫ് ചെയ്തവരുടെ ഉദ്ദേശ്യം സഫലമാക്കുന്ന രൂപത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കാനും വഖ്ഫ് ബോര്‍ഡുമായി സഹകരിച്ച് വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും മഹല്ല് കമ്മിറ്റികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ. അബ്ദുല്‍ കരീം ബാഖവി അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍, ഉസ്മാന് കാഞ്ഞായി ക്ലാസുകള്‍ നിയന്ത്രിച്ചു. ടി.സി അലി മുസ്ലിയാര്, അബൂബക്കര്‍ ഫൈസി മണിച്ചിറ, ഉമര്‍ ഫൈസി, ഖൈലിദ് ഫൈസി, കെ.സി.കെ തങ്ങള്‍ സംസാരിച്ചു. കെ സിദ്ദീഖ് മഖ്ദൂമി സ്വാഗതവും ഹാരിസ് ബനാന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."