HOME
DETAILS
MAL
പുഴയില്‍ വീണു മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിനു ധനസഹായം നല്കി
backup
September 25 2016 | 23:09 PM
കുന്നുംകൈ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നു കടവില്‍ മുങ്ങി മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 22 ന് മുത്തച്ചനോടപ്പം കാര്യംകൊട് കൊലുവള്ളി കടവില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച മുനയന്‍കുന്നു തകടിയേല്‍ രാജശ്രീയുടെയും രാജ ലക്ഷ്മിയുടെയും കുടുംബത്തിനാണ് ആറു ലക്ഷം രൂപയുടെ സഹായം ലഭിച്ചത്.
കഴിഞ്ഞ ദിവസം കുട്ടികളുടെ വീട്ടിലെത്തി എം രാജഗോപാലന്‍ എം എല്‍ എ കുടുംബത്തിനു തുകയുടെ ചെക്ക് കൈമാറി.
ഇത് സംബന്ധിച്ചു എം എല്‍ എ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ധനസഹായം ലഭിച്ചത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍ സെബാസ്റ്റ്യന്‍ ജോസഫ്, വില്ലേജ് ഓഫിസര്‍ കെ കെ വിനോദ് കുമാര്‍, കെ വി ബാബു, സി ജെ സജിത്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."