റോഡ് പൂര്‍ണമായും തകര്‍ന്നു
കുമ്പള: ബദിയടുക്ക റോഡില്‍ നിന്നും കമ്പള ഗവണ്മെന്റ് ഹൈസ്കൂളിലേക്കുള്ള റോഡു തകര്‍ന്ന് കാല്‍നടയാത്ര പോലും ദുസ്സഹമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡ് പിന്നീട് അറ്റകുറ്റ പണികള്‍ നടത്തിയിരുന്നില്ല. ബദിയടുക്ക റോഡില്‍ നിന്നും സ്ക്കൂളിലേക്കെത്താനുള്ള ഏക റോഡാണ് സഞ്ചരിക്കാനാവാത്ത വിധം തകര്‍ന്നത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് പേര് ആശ്രയിക്കുന്ന റോഡാണിത്. കുമ്പള പഞ്ചായത്ത് ഓഫിസ്, കോയിപ്പാടി വില്ലേജ് ഓഫിസ്, ഇന്‍സ്പെക്ടര്‍ കാര്യാലയം, പൊലിസ് സ്റ്റേഷന്, കൃഷി ഓഫിസ്, ഫിഷറിസ് ഓഫിസ,് മൃഗാശുപത്രി തുടങ്ങിയ സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്കും ഐ.എച്ച്.ആര്.ഡി കോളജ്, സ്വകാര്യ കോളജുകള്‍, ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ജി.എസ്.ബി.എസ് കുമ്പള എന്നീ വിദ്യാലയങ്ങളിലേക്കും ബദിയടുക്ക റോഡില്‍ നിന്നും എളുപ്പം എത്തിച്ചേരാനാവുന്ന പാതയാണിത്. ആറു വര്‍ഷം മുമ്പാണ് ഈ റോഡ് അവസാനമായി ടാര്‍ ചെയ്തത്.
വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇളകിയ കല്ലുകള്‍ അകത്തേക്ക് തെറിച്ചു വീഴുന്നതായി പരിസരത്തെ വ്യാപാരികളും പറയുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തയായ മഴവെള്ളത്തിലാണ് റോഡ് പൂര്‍ണമായും ഒലിച്ചു പോയത്.
മഴ വരുമ്പോള്‍ സ്ക്കൂള് മൈതാനത്ത് നിന്നും മറ്റുമുള്ള വെള്ളം റോഡിലൂടെ ഒഴുകുന്നത് കൊണ്ടാണ് തകര്‍ച്ച ഉണ്ടാകുന്നതെന്നും അതിനാല്‍ ഈ റോഡ് കോണ്‍ക്രീറ്റ് ഇട്ട് ഗതാഗത യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."