തീരദേശ ബസ് സര്‍വിസ് തൃക്കരിപ്പൂരുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യം
തൃക്കരിപ്പൂര്‍: തീരദേശം വഴി സര്‍വിസ് നടത്തുന്ന ബസുകള്‍ തൃക്കരിപ്പൂരുമായി ബന്ധിപ്പിക്കണമെന്നവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പയ്യന്നൂരില്‍ നിന്നും പടന്ന വഴി ചെറുവത്തൂരിലേക്കാണ് നിലവില്‍ തീരദേശ ബസുകള്‍ സര്‍വിസ് നടത്തുന്നത്.
പയ്യന്നൂരില്‍ നിന്ന് ഉടുമ്പുന്തല, കൈക്കോട്ടുക്കടവ്, മെട്ടമ്മല്‍,വെള്ളാപ്പ് ആയിറ്റി വഴി പടന്നയിലേക്കും അവിടെ നിന്ന് ചെറുവത്തൂരിലേക്കുമാണ് ബസ് സര്‍വിസ് നടത്തുന്നത്. ഒളവറ മുതല്‍ ആയിറ്റി വരെ തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശമാണെങ്കിലും തൃക്കരിപ്പൂരുമായി ബസുകള്‍ക്ക് യാതൊരു ബന്ധവുമില്ല. പഞ്ചായത്ത് ഓഫിസ്, സബ്‌റജിസ്ട്രാര്‍ ഓഫിസ്, വൈദ്യുതി, താലൂക്ക് ആശുപത്രി തുടങ്ങിയ പ്രധാന ഓഫിസുകളിലേക്ക് തീരദേശ മേഖലയിലുള്ളവര്‍ക്ക് എത്തിപ്പെടണമെങ്കില്‍ ആയിറ്റിയിലോ, വെള്ളാപ്പിലോ ഇറങ്ങി മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാന് നിലവിലുള്ളത്. തീരദേശ റൂട്ടിലോടുന്ന ബസുകള്‍ തൃക്കരിപ്പൂരിലേക്ക് സര്‍വിസ് നടത്താത്തത് വെള്ളാപ്പ് റെയില്‍വേ ഗേറ്റിന്റെ മറപിടിച്ചാന്. എന്നാല്‍ വെള്ളാപ്പ് റോഡ് റെയില്‍വെ ഗേറ്റ് വരെ എത്തി ഇവിടെ നിന്നും തിരിച്ച് സര്‍വിസ് നടത്തിയാല്‍ തൃക്കരിപ്പൂരുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് സൗകര്യമാകുമെന്നാണ് തീരദേശ മേഖലയിലെ യാത്രക്കാരുടെ ആവശ്യം.
ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ആവശ്യം മാത്രം നടപ്പിലായില്ല. രണ്ടു വര്‍ഷം മുന്‍പ് ഈ ആവശ്യത്തിന് അധികൃതര്‍ പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ മുനോട്ടുവന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."