മാലിന്യസംസ്‌കരണം നടപ്പാകണമെങ്കില്‍ ജനമനോഭാവം മാറണം: ഡോ. കെ. വാസുകി
കോഴിക്കോട്: മാലിന്യ സംസ്‌കരണം ശരിയായ രീതിയില്‍ നടപ്പാകണമെങ്കില്‍ ജനങ്ങളുടെ മനോഭാവം മാറണമെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. കെ. വാസുകി. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മാലിന്യം നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ബാധ്യതയാണെന്നാണ് പൊതുവെയുള്ള ധാരണ. മാലിന്യപ്രശ്‌നത്തിനു കാരണം സാങ്കേതികതയുടെ പോരായ്മയോ ഭരണകൂടത്തിന്റെ അലംഭാവമോ അല്ല. നമ്മുടെ മനോഭാവവും സംസ്‌കാരവും ശീലങ്ങളുമാണു പ്രധാന കാരണം. മാലിന്യം കാരണമാണ് കേരളത്തില്‍ കാന്‍സര്‍ വന്‍തോതില്‍ വര്‍ധിച്ചത്. ഏറ്റവും കൂടുതല്‍ ഖരമാലിന്യങ്ങള്‍ കത്തിക്കുന്നത് കേരളത്തിലാണ്. കുട്ടികളില്ലാത്ത ദമ്പതികളുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നതും ഇക്കാരണത്താലാണ്. മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാന്‍ തയാറാകണം. മാലിന്യസംസ്‌കരണത്തിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ തോറും വളïിയര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചതായും അവര്‍ ചൂïിക്കാട്ടി.
പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. സി. അബ്ദുറഹ്മാന്‍, കെ.വി ബാബുരാജ്, എ. രാധാകൃഷ്ണന്‍, എം.സി അനില്‍കുമാര്‍, സി.ടി സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."