HOME
DETAILS
MAL
തട്ടുകടയ്ക്കു നേരെ അക്രമം
backup
September 26 2016 | 00:09 AM
കരിവെള്ളൂര്‍: ഓണക്കുന്ന് ചേടിക്കുന്നിലെ ഷാഫി തട്ടുകടയ്ക്കു നേരെ സാമൂഹ്യ ദ്രോഹികളുടെ അക്രമം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു സംഭവം.
അക്രമത്തില്‍ കടയുടെ മുന്നിലെ ബോര്‍ഡും ലൈറ്റുകളും നശിച്ചിട്ടുണ്ട്. ബി.ജെ.പി. സമ്മേളനം കഴിഞ്ഞു വരുന്നവര്‍ക്കു നേരെയുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്തു സാധാരണ രാത്രി 12 വരെ പ്രവര്‍ത്തിക്കുന്ന തട്ടുകട ഇന്നലെ പൊലിസ് നിര്‍ദേശ പ്രകാരം നേരത്തെ അടച്ചിരുന്നു. ഇതിനു ശേഷമാണ് അക്രമം നടന്നത്. ബഹളം കേട്ട് സമീപത്തെ വീട്ടുകാര്‍ എത്തിയെങ്കിലും അക്രമികള്‍ കടന്നു കളഞ്ഞു.
ഉടമ ഷാഫി പുഞ്ചക്കരയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."