HOME
DETAILS

പാലക്കോട് പുലിമുട്ട് വേണമെന്ന ആവശ്യം ശക്തം ആരുമുറിക്കും ഈ മണല്‍തിട്ട...? മത്സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍

  
backup
September 26 2016 | 00:09 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3




പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ പാലക്കോട് മത്സ്യ ബന്ധനതുറുമുഖത്തില്‍ രൂപപ്പെട്ട മണല്‍തിട്ടകാരണം മത്സ്യത്തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നു. വലിയ കടപ്പുറം അഴിമുഖത്തെ വലിയ മണല്‍തിട്ടയാണു തൊഴിലാളികള്‍ക്കു വിലങ്ങുതടിയാകുന്നത്.  ഇതുകാരണം വേലിയേറ്റ സമയത്തു മാത്രമാണ് തൊഴിലാളികള്‍ക്കു കടലില്‍ പോകാന്‍ കഴിയുന്നത്. മത്സ്യം ധാരാളമായി കിട്ടുന്ന സന്ധ്യാസമയങ്ങളില്‍ തൊഴിലാളികള്‍ക്കു കടലില്‍ പോകാന്‍  കഴിയുന്നില്ല. വേലിയേറ്റ സമയങ്ങളില്‍ പോയവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മണിക്കൂറുകളോളം കടലില്‍  കാത്തുനില്‍ക്കേണ്ടി വരികയാണ്.
     കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു ഫൈബര്‍ വള്ളങ്ങളാണ് പാലക്കോട്  തുറമുഖത്തിലെത്തുന്നത്. മംഗളൂരു ഉള്‍പ്പടെ പ്രധാന മാര്‍ക്കറ്റുകളിലേക്ക് ഇവിടെ നിന്നു മത്സ്യം കയറ്റി അയക്കുന്നുണ്ട്.
തുറമുഖത്തിന്റെ  പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തില്‍ തന്നെ മണല്‍തിട്ടയുടെ പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ വര്‍ഷം കഴിയുന്തോറും കൂടുതല്‍ മണല്‍ ഇവിടെ അടിയുകയാണ്.  മണല്‍തിട്ടയെ കുറിച്ചറിയാതെ ഇതു വഴി വന്ന നിരവധി വള്ളങ്ങള്‍ മറിഞ്ഞിട്ടുണ്ട്. ഇതു കാരണം ലക്ഷക്കണക്കിനു രൂപയുടെ എഞ്ചിനും വലയും തൊഴിലാളികള്‍ക്കു നഷ്ടപ്പെട്ടു.
     പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികള്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.  തുറമുഖവകുപ്പ് അധികൃതര്‍  ഇക്കാര്യത്തില്‍ ഇടപെടാന്‍ മടിച്ചതോടെ പാലക്കോട്, പുതിയങ്ങാടി കടക്കോടതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മണല്‍തിട്ട മുറിച്ചുമാറ്റി ബോട്ടുകള്‍ക്കു പോകാനുള്ള വഴിയുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. ജെ.സി.ബി ഉപയോഗിച്ച് ഒരാഴ്ചയോളം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഒരു ലക്ഷം രൂപയാണ് ഈയിനത്തില്‍ മത്സ്യ തൊഴിലാളികള്‍ക്കു നഷ്ടം വന്നത്.
      ഈ പ്രദേശത്തു പുലിമുട്ട് നിര്‍മാണമാണു പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരമെന്നു മത്സ്യതൊഴിലാളികള്‍ പറയുന്നു. പുലിമുട്ട് നിര്‍മാണത്തിലൂടെ കടപ്പുറത്തു മണല്‍തിട്ട മാറ്റപ്പെടുന്നതോടൊപ്പം വെള്ളം ഉയരുകയും ചെയ്യും.
ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago