യജമാനകല്‍പന അനുസരിക്കലല്ല ജനാധിപത്യം: കെ.ഇ.എന്‍
തലശ്ശേരി: യജമാനകല്‍പന അനുസരിക്കുന്നതാണ് ജനാധിപത ്യമെന്ന തെറ്റായ സന്ദേശം ബോധപൂര്‍വം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നു കെ.ഇ.എന്‍.കുഞ്ഞഹമ്മദ്. കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ നേതാവുമായിരുന്ന കെ ചാത്തുക്കുട്ടി നായരുടെ 15ാം ചരമവാര്‍ഷിക അനുസ്മരണച്ചടങ്ങില്‍ 'മതനിരപേക്ഷതയുടെ സംരക്ഷണവും പ്രസക്തിയും' എന്ന വിഷയത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
'അസഹിഷ്ണുതയ്‌ക്കെതിരേ സഹിഷ്ണുത' എന്ന പദത്തിനു പകരം സൗഹൃദം എന്ന പദമാണുപയോഗിക്കേണ്ടതെന്നും കെ.ഇ.എന്‍.പറഞ്ഞു. ചാത്തുക്കുട്ടിനായര്‍ പഠനഗവേണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങ് ഗായകന്‍ വി.ടി മുരളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.വി പവിത്രന്‍ അധ്യക്ഷനായി. അഡ്വ.രവീന്ദ്രന്‍ കണ്ടോത്ത്, എം.സി പവിത്രന്‍, എം.പി രാധാകൃഷ്ണന്‍, ചൂരായി ചന്ദ്രന്‍, പി ജനാര്‍ദ്ദനന്‍, ശ്രീജിത്ത് ചോയന്‍, കെ.വി രജീഷ്,സി.എന്‍ ഗിരീശന്‍, പി ബാലന്‍, രഘുനാഥ് കണ്ടോത്ത്, അഡ്വ.കെ രത്‌നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ യു പാര്‍വതി എഴുതിയ 'മിഠായിപ്പൊതി' എന്ന കഥാസമാഹാരം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."