രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹിക നന്മയ്ക്കാവണം: ഹമീദലി ശിഹാബ് തങ്ങള്‍
പെരിങ്ങത്തൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മുസ്ലിം ലീഗിനെ ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നതാവണം രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. കരിയാട് കിടഞ്ഞിയില്‍ നിര്‍ധന കുടുംബത്തിനു മുസ്ലിം ലീഗ് നിര്‍മിച്ചു നല്കുന്ന കാരുണ്യ ഭവനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍. ആര്.കെ മഹമൂദ് അധ്യക്ഷനായി.
ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ കാദര്‍ അബൂബക്കറിനെ പൊന്നാടയിട്ട് ആദരിച്ചു. പൊറ്റേരി കുഞ്ഞമ്മദ് ഹാജി പദ്ധതി വിശദീകരണം നടത്തി. വി നാസര്‍ മാസ്റ്റര്‍, ടി മഹറൂഫ്, ടി.കെ ഹമീദ് മാസ്റ്റര്‍, ആവോലം ബഷീര്‍, ടി.കെ ഹാരിസ്, കെ അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ മജീദ് ദാരിമി, സി.കെ ബഷീര്‍, എം.സി അസീസ്, റഫീഖ് പൊറ്റേരി, സി.പി സൂപ്പി, ടി.കെ മഹമൂദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."