സ്തംഭിപ്പിക്കാനല്ല പരിഹാരം കാണാനാണ് ആദ്യം ശ്രമിക്കേണ്ടത് : പത്മശ്രീ എം.സി ദത്തന്‍
കണ്ണൂര്‍: പരിധിക്കപ്പുറത്തേക്കുള്ള വിവരം കൂടിയവര്‍ കാരണം സംസ്ഥാനത്ത് തൊട്ടതിനും പിടിച്ചതിനും എല്ലാം സ്തംഭിപ്പിക്കുന്ന രീതി തുടരുകയാണെന്നും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ എം.സി ദത്തന്‍. അസോസിയേഷന്‍ ഓഫ് എന്‍ജിനീയറിങ് കേരളയുടെ നേതൃത്വത്തില്‍ ചേംബര്‍ ഹാളില്‍ നടന്ന എന്‍ജിനീയേഴ്‌സ് ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സ്ഥലപരിമിതിയാണ്. ഇതിനെ മറികടക്കാന്‍ ഐ.ടി പോലുള്ള വ്യവസായ സംരഭങ്ങള്‍ കൊണ്ടുവരണം. സാങ്കേതിക വിദ്യകള്‍ അനുദിനം വളരുന്ന സാഹചര്യത്തില്‍ പുതിയ വിദ്യകള്‍ പഠിക്കാനും സ്വായത്തമാക്കാനും കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ പുറന്തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ കീഴില്‍ എന്‍ജിനീയറായി തുടരുന്നവര്‍ പരിധികള്‍ ലംഘിക്കരുതെന്നും നിയമപരമായ കാര്യങ്ങള്‍ കൂടി അറിഞ്ഞ് സേവനം നടത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുന്ദരന്‍ അധ്യക്ഷനായി. ഒ.കെ പ്രേമാനന്ദന്‍, കെ.വി സജീവന്‍, ടി ബാബുരാജ്, പി.കെ സതീശന്‍, എം പെണ്ണമ്മ, കെ.പി അഹമ്മദ് ബഷീര്‍, പി.കെ ജോയി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."