ഉറക്കത്തില്‍ വീട്ടമ്മയുടെ മാല കവര്‍ന്നതായി പരാതി
എടവണ്ണ: കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല കവര്‍ന്നതായി പരാതി. ഒതായി വെള്ളച്ചാലിലെ എടപ്പറ്റ മുഹമ്മദ് കുട്ടി ഹാജിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണു മോഷണം നടന്നത്. മുഹമ്മദ് കുട്ടി ഹാജി സുബഹി നിസ്‌കാരത്തിനായി വുളു എടുക്കുന്നതിനും പ്രഥമികാവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങിയ തക്കം നോക്കിയാണു മോഷ്ടാവ് വീടിനകത്തു കയറിയത്.
കിടപ്പുമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യ ഫാത്തിമയുടെ കഴുത്തിലണിഞ്ഞ രണ്ടരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കള്ളന്‍ കൈക്കലാക്കിയെങ്കിലും പിടിവലിയില്‍ മാലയുടെ ചെറിയ ഭാഗം തിരിച്ചു കിട്ടി.
കാതിലണിഞ്ഞ ആഭരണം പിടിവലിയില്‍ താഴെ വീണതിനാല്‍ കള്ളനു ലഭിച്ചില്ല. ബഹളം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും കള്ളന്‍ ഇരുട്ടില്‍ മറഞ്ഞിരുന്നു. ടീ ഷര്‍ട്ട് ധരിച്ചയാളാണ് മോഷണം നടത്തിയത്. ഇയാളുടേതെന്ന് കരുതുന്ന എല്‍ ഇ ഡി ലൈറ്ററും സ്ഥലത്തു നിന്നു ലഭിച്ചു. എടവണ്ണ ഗ്രേഡ് എസ്.ഐ.ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."