HOME
DETAILS
MAL
ബസിടിച്ചു വെയ്റ്റിങ് ഷെഡ് തകര്‍ന്നു
backup
September 26 2016 | 00:09 AM
പരപ്പനങ്ങാടി: താനൂര്‍, തിരൂര്‍ ഭാഗത്തേക്കുള്ള ബസ് യാത്രക്കാരുടെ ഏക ആശ്രയമായ ബസ് വെയ്റ്റിങ് ഷെഡിന്റെ മുന്‍ഭാഗം ബസിടിച്ച് തകര്‍ന്നു. ഇന്നലെ രാവിലെ പതിനൊന്നരക്ക് യാത്രക്കാരെ കയറ്റാന്‍ മുന്നോട്ടെടുത്ത ബസിന്റെ മുന്‍ഭാഗം തട്ടിയാണ് തകര്‍ന്നത്.
പരപ്പനങ്ങാടി നഗരസഭക്ക് മുന്നില്‍ ഒരു വര്‍ഷം മുമ്പ് പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നു 4 .99 ലക്ഷം രൂപ ഉപയോഗിച്ചാണ് വെയിറ്റിങ് ഷെഡ് നിര്‍മിച്ചത്.
അപകടസമയത്ത് നിരവധി ആളുകള്‍ വെയ്റ്റിങ് ഷെഡിനകത്ത് ഉണ്ടായിരുന്നെങ്കിലും യാത്രക്കാര്‍ക്ക് മുകളില്‍ വീഴാതെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."