'പൂര്‍വ്വികരുടെ ഭക്ഷണത്തിലേക്ക് മടങ്ങുക ' വേറിട്ട മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍
എ.ആര്‍ നഗര്‍: മലയാളിയുടെ ഭക്ഷണസംസ്‌കാരത്തിന്റെ താളം തെറ്റിച്ച ഭക്ഷണരീതിക്കെതിരേ പോരാട്ടത്തിനിറങ്ങുകയാണ് കുറ്റുര്‍ നോര്‍ത്ത് കുഞ്ഞിമൊയ്തു മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കള്‍ച്ചറല്‍ ക്ലബ് അംഗങ്ങളും എന്‍.എസ്.എസ് വളണ്ടിയര്‍മാരും.
'പൂര്‍വികരുടെ ഭക്ഷണത്തിലേക്ക് മടങ്ങുക' എന്ന ക്യാംപയിന്റെ ഭാഗമായി മൈദ ഉത്പന്നങ്ങള്‍ അടക്കമുള്ളവക്കെതിരേയുമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും അവരുടെ അയല്‍പക്കഞങ്ങളുമടങ്ങിയ, സ്‌കൂള്‍ കേന്ദ്രീകരിച്ച് സമൂഹത്തെ മൈദ വിരുദ്ധമാക്കുകയെന്ന ലക്ഷത്തോടെ ക്യാംപയിന്റെ ആദ്യഘട്ടം ആരംഭിച്ചു. വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനക്ലാസിന് അനില്‍ കുമാര്‍ പരപ്പനങ്ങാടി നേതൃത്വം നല്‍കി. 150 അംഗങ്ങളാണ് ഉദ്യമത്തില്‍ പങ്കാളികളാകുന്നത്.
പരിശീലനം ലഭിച്ച അംഗങ്ങള്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളിലും ഈ സന്ദേശം എത്തിച്ചുതുടങ്ങി. അടുത്തഘട്ടത്തില്‍ രക്ഷിതാക്കളെയും അയല്‍പക്കങ്ങളെയും സന്ദേശത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തും. നോട്ടീസ് വിതരണം, വീഡിയോ പ്രദര്‍ശനം, തെരുവ് നാടകം തുടങ്ങിയവയും സംഘടിപ്പിക്കും. മലബാറില്‍ കിഡ്‌നി കാന്‍സര്‍ രോഗികള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ ഈ ക്യാംപയിന് പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് കള്‍ച്ചറല്‍ ക്ലബ്ബ് കണ്‍വീനര്‍ അസ്‌ലം കെ.പി.എം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ യാസിര്‍ പൂവില്‍ എന്നിവര്‍ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ജി ശ്രീജിത്ത്, കെ.വി മുജീബ്, സച്ചിന്‍ കുമാര്‍, ജിബിന്‍ വര്‍ഗീസ്, ക്ലബ് ലീഡര്‍മാരായ സെനിന്‍ ,വിപിഷ, റംഷാദ്, തഷ്രീഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."