എഴുത്തച്ഛന്‍ കാലവും കൃതികളും; സിംപോസിയം ഇന്ന്
തിരൂര്‍: കേന്ദ്രസാഹിത്യ അക്കാദമി മലയാളസര്‍വകലാശാലയുടെ സഹകരണത്തോടെ 'തുഞ്ചത്തെഴുത്തച്ഛന്‍ - കാലവും കൃതികളും' എന്ന വിഷയത്തില്‍ കലാശാല ക്യാംപസില്‍ നടത്തുന്ന സിംപോസിയം ഇന്നു പത്തിനു സി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അനില്‍ വള്ളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്‍, സാഹിത്യ അക്കാദമി ബാംഗ്‌ളൂര്‍ മേഖലാ സെക്രട്ടറി എസ്.പി. മഹാലിംഗേശ്വര്‍, പ്രൊഫ. ടി. അനിതകുമാരി എന്നിവര്‍ സംസാരിക്കും.
എഴുത്തച്ഛന്‍ കൃതികളിലെ മനുഷ്യബന്ധങ്ങളെ' അധികരിച്ചു കെ.പി. മോഹനും രാമായണത്തിന്റെ സ്ത്രീ പരിചരണം എന്ന വിഷയത്തില്‍ പി.ഗീതയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഡോ. എം.ആര്‍ രാഘവവാര്യര്‍ അധ്യക്ഷനാകും.
പ്രൊഫ. ദേശമംഗലം രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന രണ്ടാമത്തെ സെഷനില്‍ ഡോ. എം. ശ്രീനാഥ് (മലയാളിയുടെ എഴുത്തച്ഛന്‍ അനുഭവങ്ങള്‍), വിജു നായരങ്ങാടി (സമകാലവും അധ്യാത്മരാമായണവും), ആനന്ദ് കാവാലം (എഴുത്തച്ഛന്റെ പരിസ്ഥിതി ദര്‍ശനം) എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."