സീനത്തിനു വൃക്ക നല്കാന് സഹോദരി റെഡി; പക്ഷേ ചെലവാണ് പ്രശ്നം
രാമപുരം: വൃക്കരോഗം മൂലം ജീവിതം വഴിമുട്ടിയ സീനത്തിനു വൃക്കനല്കാന് സഹോദരി അസ്മാബി തയ്യാര്‍. പക്ഷേ ചെലവു താങ്ങാനാവുന്നതിനുമപ്പുറം. രാമപുരം ബ്ലോക്കു പടിയിലെ തെക്കേതില്‍ ഹംസയുടെ ഭാര്യയും കോഡൂര്‍ വലിയാട് പനങ്ങാപുറത്തു പരേതനായ മുഹമ്മദിന്റെ മകളുമായ സീനത്തി(39)നാണ് ആറു വര്‍ഷമായി ചികിത്സ തുടരുന്നത്.
വൃക്ക മാറ്റി വെച്ചാല്‍ മാത്രമേ ജീവിതം നിലനിര്‍ത്താന്‍ കഴിയൂവെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചത്. നാലു കുട്ടിളുടെ മാതാവു കൂടിയായ സീനത്തിനു സ്വന്തം വൃക്ക ഇഷ്ട ദാനമായി നല്കാന് സഹോദരിയായ അസ്മാബി തയ്യാറായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇരുപതു ലക്ഷത്തിലേറെ ചെലവു വരും മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകള്‍ക്കുമായി. സഹായത്തിനായി നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. കെ.പി സാദിഖലി ചെയര്‍മാനും പഞ്ചായത്തംഗം കെ.പി അബ്ദുല്‍ മുജീബ് കണ്‍വീനറുമായുള്ള സമിതിയുടെ പേരില്‍ മക്കരപ്പറമ്പ് സഹകരണ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: ഐ.സി.ഐ.സി 0000103 അക്കൗണ്ട് നമ്പര്‍. ങഅഗ 0202020003172 ഫോണ്‍: 9746176891
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."