കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യം
പൊന്മള, മാറാക്കര, എടയൂര്‍ പഞ്ചായത്തുകളിലെ രോഗികള്‍ ആശ്രയിക്കുന്നത് പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ്
പാങ്ങ്: കുറുവ പഞ്ചായത്തിലെ പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിനംപ്രതി മുന്നൂറില്പരം രോഗികള്‍ ഇവിടെ ചികിത്സതേടി എത്തുന്നുണ്ടങ്കിലും കിടത്തി ചികിത്സ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു.
പൊന്മള, മാറാക്കര, എടയൂര്‍ എന്നീ സമീപ പഞ്ചായത്തുകളിലെ രോഗികള്‍ ആശ്രയിക്കുന്ന പാങ്ങ് ചേണ്ടിയിലെ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വര്‍ഷങ്ങളായി കിടത്തി ചികിത്സ മുടങ്ങികിടക്കുകയാണ്.
കിടത്തി ചികിത്സക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും രോഗികള്‍ക്ക് ഈ സൗകര്യം ലഭിക്കുന്നില്ല. ഉച്ചക്ക് രണ്ടിന് ശേഷം ആരോഗ്യ കേന്ദ്രത്തില്‍ നിന്നും രോഗികള്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍.
അധികൃതരുടെ അനാസ്ഥകാരണം രോഗികള്‍ക്ക് മണിക്കുറുകളോളം സഞ്ചരിച്ച് ചികിത്സ തേടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന അവസരത്തില്‍ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."