സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കം ചെറുക്കണം: എ.ഐ.വൈ.എഫ്
മങ്കട: നൂറ്റാണ്ടുകളായി മത-സാമുദായിക സൗഹാര്‍ദത്തിന്റെ കേളീഭൂമികയായ മലപ്പുറത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാസമ്മേളനം.
മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തിലേക്ക് ആര് എസ് എസ് നടത്തിയ മാര്‍ച്ചും കുമ്മനം രാജശേഖരന് നേരിട്ടെത്തി മാര്‍ച്ചിനു നേതൃത്വം നല്‍കുകയും ഇതിനെ പ്രതിരോധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിരോധ മാര്‍ച്ചും ജില്ലക്കു ഭീതിജനകമായ മണിക്കൂറുകളാണ് സമ്മാനിച്ചത്. ജില്ലയുടെ മതേതര പാരമ്പര്യം തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരേ പ്രതികരിക്കേണ്ട മുഖ്യധാര പാര്‍ട്ടികള്‍ പ്രതികരിക്കാത്തത് ദുരൂഹമാണെന്നും സമ്മേളനം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. സമ്മേളനത്തില്‍ നവമാധ്യമങ്ങളിലെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ഹരിശശി ക്ലാസെടുത്തു. അഡ്വ. പി. പി. ബാലകൃഷ്ണന്, എ.പി അഹമ്മദ്, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം 43 അംഗ ജില്ലാ കമ്മിറ്റിയും 23 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി എം. കെ. മുഹമ്മദ് സലീം ( പ്രസിഡന്റ്), ഇ.വി അനീഷ് , രജനി മനോജ് , യൂസഫ് കലയത്ത് ( വൈസ് പ്രസിഡന്റുമാര്‍), ഷഫീര്‍ കിഴിശ്ശേരി, പി.എം ബഷീര്‍, ഷിജിത് പങ്കജം ( ജോ. സെക്രട്ടറിമാര്‍), പി. ടി ഷറഫുദ്ദീന് ( സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."