മിനിമം വേതനം പതിനായിരം രൂപയാക്കണം: ജനാധിപത്യ മഹിളാ അസോസിയേഷന്‍
പൊന്നാനി: അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം പതിനായിരം രൂപയാക്കണമെന്ന് പൊന്നാനിയില്‍ ചേര്‍ന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അസംഘടിത തൊഴിലാളികളായ അങ്കണവാടി ജീവനക്കാര്‍ , സാക്ഷരതാ പ്രവര്‍ത്തകര്‍, കാഷ്വല്‍ ജീവനക്കാര്‍ ഇവര്‍ക്ക് വരുമാനം കൂട്ടാമെന്ന് എല്‍.ഡി.എഫ് പറഞ്ഞിരുന്നു എങ്കിലും അതുണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് ഇവര്‍ക്ക് മിനിമം വേതനം പതിനായിരം രൂപയാക്കി ഉയര്‍ത്തണമെന്ന് സമ്മേളന പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകളിലെന്ന പോലെ നിയമ സഭയിലും സ്ത്രീ സംവരണം അമ്പത് ശതമാനമാക്കി ഉയര്‍ത്തണം. 59 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: കെ. റംല (പ്രസി), ഇ. സിന്ധു, ഹഫ്‌സ മുഹമ്മദ്, വി.ടി സോഫിയ(വൈ.പ്രസി), പി. സുചിത്ര (സെക്ര), ടി.കെ വിമല ടീച്ചര്‍, പി. ജിജി, ടി. കദീജ (ജോ.സെക്ര), ഇ.വി ആയിഷ (ട്രഷ). പി സുചിത്ര പ്രവര്‍ത്തന റിപ്പോര്‍ട്ടിനും ടി.എന്‍ നസീമ സംഘടനാ റിപ്പോര്‍ട്ടിനും മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."