നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ രണ്ടാമത് സമ്മേളനം ഇന്ന് ആരംഭിക്കും. 29 ദിവസം നീളുന്ന സമ്മേളനത്തില്‍ സ്വാശ്രയ പ്രവേശനവും സൗമ്യ വധക്കേസും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാവും പ്രതിപക്ഷ ശ്രമം.
ബജറ്റ് പാസാക്കുന്നതിനു പുറമേ മൂന്നു സുപ്രധാന ബില്ലുകളും സഭയുടെ പരിഗണനക്കെത്തും. നെല്‍വയല്‍ തണ്ണീര്‍തട ഭേദഗതി ബില്‍, ദേവസ്വം റിക്രൂട്ട്മെന്റ് ഭേദഗതി ബില്‍ അടക്കമുള്ള പ്രധാനപ്പെട്ട ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്ക് വരുന്നത്.
ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി സൗമ്യ വധക്കേസിലെ സുപ്രിംകോടതി വിധിയും സി.പി.എം ബി.ജെ.പി സംഘര്‍ഷവും പ്രതിപക്ഷം ഉന്നയിക്കും. സഭയില്‍ ഉന്നയിക്കേണ്ട സുപ്രധാന വിഷയങ്ങള്‍ പൊതുജനങ്ങളില്‍ നിന്നു സ്വീകരിച്ചു ഉന്നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പുത്തന്‍രീതി സഭാചരിത്രത്തില്‍ പുതുമയാവും.
പ്രതിപക്ഷത്തെ ഭിന്നതയും കെ.ബാബുവിനെതിരേയുളള വിജിലന്‍സ് അന്വേഷണവും ഉയര്‍ത്തി പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് എളുപ്പമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."