HOME
DETAILS
MAL
കൊലപാതകത്തിന് പരിശീലനം നല്കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി
backup
September 26 2016 | 03:09 AM
തിരുവനന്തപുരം:കൊലപാതകങ്ങള്‍ക്ക് പരിശീലനം നല്കുന്ന സംഘടനകള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചാല്‍ കൊലപാതകങ്ങള്‍ തടയാനാകില്ല. കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ 334 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
കൊലപാതകങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിയില്‍ സംസ്ഥാനം പതിനേഴാം സ്ഥാനത്താണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക മാത്രമേ ചെയ്യാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."