HOME
DETAILS
MAL
വി.എസിന്റെ ഓഫിസിന് മാറ്റമില്ലെന്ന് പിണറായി വിജയന്
backup
September 26 2016 | 05:09 AM
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനായ വി.എസ്.അച്യുതാനന്ദന്റെ ഓഫിസിനു മാറ്റമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഭരണപരിഷ്കാര കമ്മിഷന്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐ.എം.ജി) കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയതായും കമ്മീഷന്റെ പ്രവര്‍ത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നും നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.
നിലവില്‍ ഐഎംജി കെട്ടിടത്തിലാണ് വിഎസിന് ഓഫിസ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ഓഫിസ് സെക്രട്ടറിയേറ്റില്‍ തന്നെ വേണമെന്നാണ് വി.എസ് ആവശ്യപ്പെടുന്നത്. എങ്കില്‍ മാത്രമേ ഓഫിസിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."