സൈഫുദ്ധീന്‍ പ്രതീക്ഷയിലാണ്; കാരുണ്യമതികള്‍ തന്റെ ജീവന്‍ നീട്ടാന്‍ കനിയുമോ ?
ബേവിഞ്ച: ഇരുവൃക്കകളും തകരാറിലായി മംഗളൂരുവിലെ ആശുപത്രിയില്‍ ജീവന്മരണ പോരാട്ടത്തില്‍ കഴിയുന്ന സൈഫുദ്ധീനെന്ന യുവാവ് സമൂഹത്തിന്റെ ദയാവായ്പിനായി കാത്തിരിക്കുകയാണ്. തന്റെ ജീവന്‍ നിലനിര്‍ത്താന്‍ കാരുണ്യമതികള്‍ കനിയുമെന്ന പ്രതീക്ഷ ഈ യുവാവ് ഇനിയും കൈവിട്ടിട്ടില്ല. സമൂഹത്തില്‍ കരുണയുള്ള ഉദാരമതികള്‍ തന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്ന് തന്നെയാണ് സൈഫുദ്ധീന്റെ പ്രതീക്ഷ.
ബേവിഞ്ച കല്ലുക്കൂട്ടം പ്രദേശത്തെ കല്ലുകെട്ട് തൊഴിലാളിയായ അബ്ബാസിന്റെയും റുഖിയയുടേയും മകനായ സൈഫുദ്ധീന് 22 വയസാണ് പ്രായം. ഏതൊരു യുവാവും ജീവിതസ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങുന്ന പ്രായത്തില്‍ ഈ യുവാവ് ജീവനോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുന്ന ദയനീയാവസ്ഥയിലാണ്. മൂന്നു സഹോദരന്മാരും മൂന്നു സഹോദരികളും ഉള്‍പ്പെടെയുള്ള ഒന്‍പത് അംഗങ്ങളടങ്ങിയ ഈ യുവാവിന്റെ കുടുംബം നാളിതുവരെയായി അനുഭവിച്ചുവന്നതും രോഗ പീഡനങ്ങളാണ്. സൈഫുദ്ധീന്റെ ഇളയ സഹോദരന്‍ ഇര്‍ഷാദ് ഏഴുവര്‍ഷം മുമ്പ് മംഗളൂരുവിലെ കെ.എം.സി.സി ആശുപത്രിയില്‍ വച്ച് ഡയാലിസിസ് ചെയ്യുന്നതിനിടയില്‍ മരിച്ചു. മൂത്ത സഹോദരനായ റിയാസും ഡയാലിസിസ ചെയ്യുന്നതിനിടയിലാണ് മരിച്ചത്. റിയാസ് പത്തുവര്‍ഷത്തോളം ചികിത്സയിയാലിരുന്നു.
ആല്‍പോര്‍ട്ട് സിന്‍ഡ്രോ എന്ന അസുഖമാണ് സൈഫുദ്ധീനെ പിടികൂടിയിരിക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം പതിയെ പതിയെ നിലച്ചുപോകുന്ന ഈ രോഗത്തിന് മെഡിക്കല്‍ സയന്‍സ് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഏക മാര്‍ഗം വൃക്കകള്‍ മാറ്റിവയ്ക്കുക എന്നതാണ്. രണ്ട് കിഡ്‌നിയും മാറ്റിവയ്ക്കാന്‍ ഏകദേശം 30 ലക്ഷം രൂപയോളം ചിലവ് വരുന്നുണ്ട്. കൗമാരത്തില്‍ നിന്നും യൗവ്വനത്തിലേക്കു കാലൂന്നുന്ന സമയത്താണ് മൂന്നു വര്‍ഷം മുമ്പ് സൈഫുദ്ധീന് ഈ രോഗമുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. സൈഫുദ്ധീന്റെ ഇളയ സഹോദരന്‍ ഫൈറൂസിനും ഈ രോഗലക്ഷണം കണ്ടു തുടങ്ങിയതോടെ അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ടുപോകുമോയെന്ന ആധിയിലാണ് നിര്‍ധനരായ ഈ യുവാവിന്റെ മാതാപിതാക്കള്‍. ആകെയുള്ള വീടും പറമ്പും കടത്തില്‍ മുങ്ങി കിടക്കുന്ന അവസ്ഥയില്‍ നാട്ടുകാരുടെയും മറ്റും കാരുണ്യത്താല്‍ മൂന്നു പെണ്‍കുട്ടികളേയും അബ്ബാസിന് കല്യാണം കഴിച്ചയയ്ക്കാന്‍ സാധിച്ചു. വാര്‍ധക്യകാലത്ത് തങ്ങള്‍ക്ക് തുണയാകേണ്ട ബാക്കിയുള്ള രണ്ട് ആണ്മക്കളുടെ അപകടാവസ്ഥ കണ്ടിരിക്കാനാവാതെ ഈ മാതാപിതാക്കള്‍ കണ്ണീരും വേദനയുമായി കഴിയുകയാണ്. മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന സൈഫുദ്ധീനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ ഉദാരമതികള്‍ കനിഞ്ഞാലേ സാധിക്കുകയുള്ളൂ.
നാട്ടുകാര്‍ മുന്‍കയ്യെടുത്ത് സൗത്ത് ഇന്ത്യന്‍ ബേങ്ക് ചെര്‍ക്കള ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 0671053000005023,
ഐ.എഫ്.സി കോഡ്: എസ്.ഐ.ബി.എല്‍ 0000671.
സഹായ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി കടവത്ത്- ഫോണ്‍: 9497835888, കണ്‍വീനര്‍ ബി.എം.ഗഫൂര്‍- ഫോണ്‍: 9400006600.
9400006600.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."