HOME
DETAILS
MAL
എന്‍.ഡി.എ കേരളഘടകം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കുമ്മനം ചെയര്‍മാനും തുഷാര്‍ കണ്‍വീനറും
backup
September 26 2016 | 09:09 AM
കോഴിക്കോട്: എന്‍.ഡി.എയുടെ കേരള ഘടകത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയര്‍മാനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിയമിതനായി. കണ്‍വീനറായി ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എം.പിയാണ്. സി.കെ ജാനുവും രാജന്‍ ബാബുവുമാണ് കോ-കണ്‍വീനര്‍മാര്‍.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എന്‍.ഡി.എ ഘടകകക്ഷി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പി.സി തോമസിനെ ദേശീയ എന്‍.ഡി.എയുടെ കേരളത്തിലെ പ്രതിനിധിയാകും. 20 അംഗ സമിതിയാണ് നിലവില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."