തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി
തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാല് തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ അടുത്ത ഒക്‌ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
വിവിധ ജില്ലകളിലെ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും, മുനിസിപ്പല്‍ കോര്‍പറേഷന്‍,മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ഈ മാസം 19ന് പ്രാബല്യത്തില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 3നും പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്‌ടോബര്‍ 4നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ ആറിനുമാണ്.
രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുകയും വൈകിട്ട് 5 മണിക്ക് അവസാനിക്കുകയും ചെയ്യും. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 22നും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."