HOME
DETAILS
MAL
വി.എസിന് നിയമസഭയില്‍ ഓഫിസായി
backup
September 26 2016 | 16:09 PM
തിരുവനന്തപുരം: സ്പീക്കറെ അതൃപ്തി അറിയിച്ചതിനു പിന്നാലെ വി.എസിന് നിയമസഭയില്‍ ഓഫിസായി. വി.എസിന് നിയമസഭാ സമുച്ചയത്തില്‍ ഓഫിസ് അനുവദിക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിര്‍ദേശം നല്‍കുകയായിരുന്നു. ഭരണപരിഷ്കാര കമ്മിഷന് ഓഫിസ് നിയമസഭാ സമുച്ചയത്തിനുള്ളില്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.എസ് നല്കിയ കത്തു പരിഗണിച്ചാണു നടപടി. കാബിനറ്റ് പദവിയുണ്ടായിട്ടും പ്രത്യേക മുറിയോ സൗകര്യമോ നല്‍കുന്നില്ലെന്ന് വി.എസ് ഇന്നലെ ആരോപിച്ചിരുന്നു. നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ലെന്നും മുതിര്‍ന്ന അംഗമായിട്ടും പരിഗണന കിട്ടുന്നില്ലെന്നുമായിരുന്നു വി.എസ് നല്കിയ കത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."