HOME
DETAILS
MAL
നീരൊഴുക്ക് നിലച്ചു : വെള്ളിയാങ്കല്ല് ഷട്ടറുകള്‍ അടച്ചു
backup
September 26 2016 | 17:09 PM
പടിഞ്ഞാറങ്ങാടി: ഭാരതപ്പുഴയില്‍ നീരൊഴുക്ക് നിലച്ചതിനെ തുടര്‍ന്ന് വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ അടച്ചു. സാധാരണ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ഇവ അടക്കാറുള്ളത്. മഴയുടെ അളവ് കുറഞ്ഞത് കാരണം പുഴകളില്‍ നീരൊഴുക്ക് നിലച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഷട്ടര്‍ അടക്കാതിരുന്നാല്‍ പാവറട്ടി ഭാഗത്തേക്കുള്ള ജല വിതരണം വെള്ളമില്ലാത്തതിന്റെ പേരില്‍ തടസപ്പെടുമോ എന്ന ഭയവും അധികൃതര്‍ക്കുണ്ട്. സാധാരണ ഈ സമയങ്ങളില്‍ പുഴ ഇരു കരയും നിറഞ്ഞൊഴുകാറുണ്ട്.
ഷട്ടര്‍ അടച്ചതില്‍ പൈതൃക പാര്‍ക്കിലേക്ക് വരുന്നവരും നിരാശരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."